കൊറോണ വൈറസ്: കൊച്ചിയില്‍ ബാധ സംശയിച്ച് യുവാവ് ആശുപത്രിയില്‍

കൊച്ചി ജനുവരി 24: ചൈനയിലെ വുഹാനില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധ സംശയിച്ച് യുവാവിനെ കളമശ്ശേരി കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനയില്‍ നിന്ന് തിരിച്ചെത്തിയ യുവാവ് കടുത്ത പനിയും ചുമയുമായി വെള്ളിയാഴ്ച രാവിലെയാണ് ചികിത്സയ്ക്കെത്തിയത്. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് യുവാവ്.

കൂടുതല്‍ പരിശോധനയ്ക്കായി സ്രവം പൂനൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. വിശദമായ പരിശോധനയ്ക്ക്ശേഷമേ ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടോയെന്ന വിശദവിവരങ്ങള്‍ ലഭ്യമാകൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →