കൊച്ചി ഡിസംബര്‍ 30: കൊച്ചി മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെഎംആര്‍എല്‍ ഡിഎംആര്‍സിക്ക് കുടിശ്ശികയായി നല്‍കാനുള്ളത് 350 കോടി രൂപ. തുക അനുവദിക്കുന്നതില്‍ ഒരു വര്‍ഷമായി വരുത്തിയ വീഴ്ചയാണ് കാരണം. മഹാരാജാസ് മുതല്‍ പേട്ട വരെയുള്ള നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് 350 കോടി രൂപയോളം ഡിഎംആര്‍സിക്ക് ലഭിക്കാനുള്ളത്.
സംസ്ഥാന സര്‍ക്കാരില്‍ നിന്നും കെഎംആര്‍എല്‍ വഴിയാണ് പണം കൈമാറുന്നത്. കരാര്‍ അനുസരിച്ച് നിര്‍മ്മാണത്തിനുള്ള മൂന്നു മാസത്തെ പണം മുന്‍കൂറായി നല്‍കേണ്ടതാണ്. ഒരു വര്‍ഷത്തോളമായി കൃത്യമായി പണം കൈമാറുന്നില്ലെന്നാണ് ഡിഎംആര്‍സി വ്യക്തമാക്കുന്നത്.