ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് പാകിസ്താന്‍ ഭീകരരെ ജമ്മു കശ്മീര്‍ പോലീസ് വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചു. കൊല്ലപ്പെട്ട മൂന്ന് ഭീകരരും ജെയ്ഷെ മുഹമ്മദ്...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തുരങ്കം തകര്‍ന്ന് അപകടം. നാല് പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കശ്മീരിലെ റമ്പാനിലാണ് നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നത്. പത്ത് തൊഴിലാളികളെ കാണാനില്ലെന്ന് ജമ്മു കശ്മീര്‍ ദുരന്ത...
ജമ്മു: വൈഷ്ണോദേവി ക്ഷേത്രത്തില്‍നിന്നുള്ള തീര്‍ഥാടകരുമായ സഞ്ചരിച്ചിരുന്ന ബസിനു തീപിടിച്ച് നാലു മരണം. 20 പേര്‍ക്കു പരുക്കേറ്റു. ജമ്മുവിലേക്കുള്ള യാത്രയ്ക്കിടെ കത്രയ്ക്കു സമീപമാണു ബസിനു തീപിടിച്ചത്. അഗ്‌നിബാധയ്ക്കുള്ള കാരണം വ്യക്തമല്ല. പ്രഥമിക പരിശോധനയില്‍ സ്ഫോടനമല്ല അപകടകാരണമായതെന്ന...
ശ്രീനഗര്‍: ഭീകര സംഘടനകളുമായുള്ള ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്നു കശ്മീര്‍ സര്‍വകലാശാലയിലെ പ്രഫസര്‍ അടക്കം മൂന്നു ജീവനക്കാരെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു. ഒരു പോലീസുകാരനും ഒരു അധ്യാപകനുമാണ് മറ്റുള്ളവര്‍. ഭീകരവാദ ബന്ധത്തിന്റെ...
ശ്രീനഗര്‍: ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ പാകിസ്താനില്‍ നിന്നുള്ള ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഉപയോഗിക്കുന്നതെന്നു കരുതുന്ന തുരങ്കം കണ്ടെത്തിയതായി അതിര്‍ത്തി രക്ഷാസേന. ജമ്മു-കശ്മീരിലെ സാംബ ജില്ലയിലെ രാജ്യാന്തര അതിര്‍ത്തിയിലാണു തുരങ്കം ശ്രദ്ധയില്‍പ്പെട്ടത്. പതിവു പട്രോളിങ്ങിനിടെ 04/05/22 ബുധനാഴ്ച...
ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ പുല്‍വാമയില്‍ മൂന്ന് ലഷ്‌കറെ തോയ്ബ ഭീകരരെ സുരക്ഷാസേന വധിച്ചു. പാഹു മേഖലയില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടലിലാണിത്. മേഖലയില്‍ സുരക്ഷാസേന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ ഭീകരര്‍ വെടിവച്ചു. സേനാംഗങ്ങള്‍ നടത്തിയ തിരിച്ചടിയിലാണ്...
കിഷ്ത്വാര്‍ (ജമ്മു കശ്മീര്‍): ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ സിന്താന്‍ ചുരത്തില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്കിടയില്‍ ഒറ്റപ്പെട്ട 16 പേരെ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തി. കനത്ത മഞ്ഞുവീഴ്ചയ്ക്കിടയില്‍ സിന്തന്‍ ചുരത്തിന് സമീപം എന്‍എച്ച് 244 ല്‍...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സിഐഎസ് എഫ് വാഹനത്തിന് നേരെ ആക്രമണം. ആക്രമണത്തില്‍ എഎസ്‌ഐ വീരമൃത്യു വരിച്ചു. ചദ്ദ ക്യാമ്പിന് സമീപം വെച്ചാണ് വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഒന്‍പത് സിഐഎസ് എഫ്...
ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ റെയില്‍വേ സുരക്ഷാസേനാംഗം (ആര്‍.പി.എഫ്) കൊല്ലപ്പെട്ടു. അസി. സബ് ഇന്‍സ്പെക്ടര്‍ക്കു പരുക്ക്. പുല്‍വാമയിലെ കാകപോറയില്‍ ഒരു ടീസ്റ്റാളിനു സമീപമാണ് ഇരുവര്‍ക്കും നേരേ ആക്രമണമുണ്ടായത്. വെടിയേറ്റ് ആര്‍.പി.എഫ്. ഹെഡ്കോണ്‍സ്റ്റബിള്‍ സുരീന്ദര്‍ സിങ്...
ജമ്മു: കശ്മീരില്‍ ജയ്ഷ്വ കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ള രണ്ട് തീവ്രവാദികളെ സൈന്യവും ജമ്മു കശ്മീര്‍ പോലീസും ചേര്‍ന്ന് വധിച്ചു. ദക്ഷിണ കശ്മീരില്‍ കുല്‍ഗാം ജില്ലയിലെ ഖുര്‍ബത്പുര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.ഇതോടെ, കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ കശ്മീര്‍ താഴ്വവരയില്‍...
ശ്രീനഗര്‍: കശ്മീരില്‍ ന്യൂനപക്ഷങ്ങള്‍, സാധാരണക്കാര്‍, കുടിയേറ്റക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലും കൊലപാതകങ്ങളിലും പ്രതികളായ 25 തീവ്രവാദികള്‍ക്കെതിരേ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു. ലഷ്‌കര്‍ ഇതൊയ്ബ (എല്‍ഇടി), ജയ്ഷെ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ലാല്‍ ചൗക്ക്, മൈസുമ മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ സി.ആര്‍.പി.എഫ്. ജവാനു വീരമൃത്യു. ഒരാള്‍ക്ക് പരുക്കേറ്റു. വെടിയേറ്റ രണ്ട് ജവാന്‍മാരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ മരണത്തിനു കീഴടങ്ങി.മറ്റൊരു സംഭവത്തില്‍ പുല്‍വാമ ജില്ലയില്‍ ഇതരസംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കു...