അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ച് ഇമ്രാൻ ഖാൻ

ഇമ്രാൻ ഖാൻ

യുഎന്‍ സെപ്റ്റംബര്‍ 25: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും അഭ്യർഥന മാനിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ സഹായിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.

ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയെ കാണാൻ പാകിസ്ഥാൻ പ്രധാനമന്ത്രി പോകാനിരിക്കെ ട്രംപ് തന്നോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര പൊതുസഭയിൽ ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഖാൻ സൗദി അറേബ്യയിലായിരുന്നു. ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം