പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ വധഭീഷണി മുഴക്കിയ കേസില്‍ സിപിഎം നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം

ഇടുക്കി: വണ്ടിപ്പെരിയാര്‍ സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വധഭീഷണി മുഴക്കിയ കേസില്‍ സിപിഎം നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം. തൊടുപുഴ ജില്ലാ കോടതിയില്‍നിന്നാണ് ജാമ്യം ലഭിച്ചത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍ തിലകന്‍, പീരുമേട് ഏരിയ സെക്രട്ടറി വിജയാനന്ദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. …

പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ വധഭീഷണി മുഴക്കിയ കേസില്‍ സിപിഎം നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം Read More

മാതാപിതാക്കള്‍ ജോലിക്കുപോയ തക്കത്തിന് 13കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍

ഇടുക്കി: മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്ത് 13കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ 52കാരന്‍ പിടിയിലായി. കുമളി വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ധര്‍മാവലി സ്വദേശി അയ്യപ്പന്‍(52) ആണ് പിടിയിലായത്. മാതാപിതാക്കള്‍ ജോലിക്കുപോയ സന്ദര്‍ഭംനോക്കി പലതവണ വീട്ടിലെത്തി കുട്ടിയുമായി പ്രതി ലോഹ്യമായി. വീട്ടിലേക്ക് പലതവണ ക്ഷണിച്ചെങ്കിലും കുട്ടി …

മാതാപിതാക്കള്‍ ജോലിക്കുപോയ തക്കത്തിന് 13കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍ Read More

പ്രണയം നടിച്ച് ലൈംഗികചൂഷണം നടത്തിയ യുവാവ് അറസ്റ്റില്‍

നെടുങ്കണ്ടം: പ്രണയം നടിച്ച് 16കാരിയെ ലൈംഗികചൂഷണം നടത്തിയ യുവാവ് റിമാന്‍ഡില്‍. ബൈസന്‍വാലി പൊട്ടന്‍കാട് ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന ഈശ്വരനാണ് (21) അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍നിന്ന് കൈലാസപ്പാറ എസ്‌റ്റേറ്റ് ലയത്തിലെ ബന്ധുവീട്ടില്‍ നാലുമാസംമുമ്പ് എത്തിയ പെണ്‍കുട്ടിയെ യുവാവ് പ്രണയംനടിച്ച് വശത്താക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ഇയാള്‍ …

പ്രണയം നടിച്ച് ലൈംഗികചൂഷണം നടത്തിയ യുവാവ് അറസ്റ്റില്‍ Read More

മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത്

ഇടുക്കി: മുതിര്‍ന്ന പൗരന്മാര്‍ക്കു മാനസികോല്ലാസത്തിനു വേണ്ടി രാജകുമാരി ഗ്രാമപഞ്ചായത്തില്‍ പകല്‍വീട്  വയോജന വിശ്രമ കേന്ദ്രം ആരംഭിച്ചു. വയോജന വിശ്രമ കേന്ദ്രത്തിന്റെ  ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനു നിര്‍വഹിച്ചു. 60 വയസിനു മുകളിലുള്ളവര്‍ക്ക് ഒഴിവുസമയങ്ങളില്‍ ഒത്തുകൂടാന്‍ ഇവിടെ സൗകര്യമുണ്ട്.  ചെസ്സ്, ക്യാരംസ് …

മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത് Read More

വൃദ്ധന്റെ ശരീരം കത്തിക്കരിഞ്ഞ് കൃഷിയിടത്തില്‍

അടിമാലി: സ്വന്തം കൃഷിയിടത്തില്‍ വൃദ്ധന്റെ ശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അടിമാലിക്കു സമീപം മച്ചിപ്ലാവ് പുതുമനയില്‍ (പുളിഞ്ചോട്ടില്‍) പൈലിയാണു മരിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ മച്ചിപ്ലാവ് പോസ്റ്റ് ഓഫീസ് ജങ്ഷനില്‍നിന്ന് 300 മീറ്റര്‍ ദൂരത്തുള്ള കൃഷിയിടത്തിലാണ് സംഭവം. …

വൃദ്ധന്റെ ശരീരം കത്തിക്കരിഞ്ഞ് കൃഷിയിടത്തില്‍ Read More

മീൻ കുളത്തിനു മണ്ണ് നീക്കിയപ്പോൾ കണ്ടെത്തിയ കുടത്തിൽ മുത്തുകളും അസ്ഥിയും

ഇടുക്കി: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കണ്ടെടുത്ത കുടത്തിൽ അസ്ഥിയും മുത്തുകളും. ചെല്ലാർകോവിൽ മൈലാടുംപാറ കമ്പിയിൽ ബിനോയുടെ പുരയിടത്തിലാണ് അപൂർവ കാഴ്ച്ച. ഇന്നലെയാണ് പുരയിടത്തിൽ മത്സ്യകുളത്തിനായി മണ്ണ് നീക്കിയത്. മണ്ണ് നീക്കം ചെയ്‌തപ്പോൾ ആദ്യം പുറത്ത് വന്നത് മൂന്നടിയോളം വലിപ്പമുള്ള രണ്ട് കുടങ്ങളാണ്. …

മീൻ കുളത്തിനു മണ്ണ് നീക്കിയപ്പോൾ കണ്ടെത്തിയ കുടത്തിൽ മുത്തുകളും അസ്ഥിയും Read More

ചിന്നക്കനാലിൽ കാട്ടാന കൂട്ടത്തിന് പുറകെ ചെന്നായ്ക്കളും മനുഷ്യരെയും വളർത്തുമൃഗങ്ങളെയും വേട്ടയാടാൻ എത്തി

ചിന്നക്കനാല്‍ (ഇടുക്കി) : ആളുകളെ കൊലപ്പെടുത്തിയും കൃഷിയിടങ്ങള്‍ നശിപ്പിച്ചും നടക്കുന്ന കാട്ടാനക്കൂട്ടങ്ങളുടെ ഭീഷണിക്കു പിന്നാലെ ചിന്നക്കനാല്‍, ആനയിറങ്കല്‍, ബിയല്‍ റാവ്, സിംഗുകണ്ടം മേഖലയില്‍ ചെന്നായ കൂട്ടങ്ങളും എത്തി. വളര്‍ത്തുമൃഗങ്ങളെ മാത്രമല്ല ഒറ്റയ്ക്കു പോകുന്ന മനുഷ്യരേയും വളഞ്ഞു വേട്ടയാടുകയാണ്. ഈ മേഖലയില്‍ കുറുനരിയല്ലാതെ …

ചിന്നക്കനാലിൽ കാട്ടാന കൂട്ടത്തിന് പുറകെ ചെന്നായ്ക്കളും മനുഷ്യരെയും വളർത്തുമൃഗങ്ങളെയും വേട്ടയാടാൻ എത്തി Read More

ബസപകടം; 18 മലയാളികള്‍ക്ക് പരിക്ക്

കോട്ടയം: ബംഗളൂരുവില്‍നിന്നും നാട്ടിലേക്ക് വരുന്നതിനിടെ ബസ് അപകടത്തില്‍ 26 മലയാളികള്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ കരൂരില്‍ വച്ചാണ് അപകടം സംഭവിക്കുന്നത്. മൂന്നു പേരുടെ നില ഗുരുതരമാണ്. ലോക്കഡൗണില്‍ ബംഗളൂരുവില്‍ കുടുങ്ങിക്കിടന്ന മലയാളി വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സംഘം നാട്ടിലേക്ക് വരുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് …

ബസപകടം; 18 മലയാളികള്‍ക്ക് പരിക്ക് Read More

‘കൊറോണ വൈറസ് രഹിത’ ചീട്ടുകളികേന്ദ്രം നെടുങ്കണ്ടത്ത്

ഇടുക്കി: ചീട്ടുകളിക്കണമെങ്കില്‍ മേല്‍ത്തരം സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകളിലെ അണുക്കളെ നശിപ്പിച്ചിരിക്കണം. മുഖത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്ക് ചീട്ടുകളി കേന്ദ്രത്തിലേക്ക് പ്രവേശനമില്ല. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്താണ് കൊറോണ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെല്ലാം സ്വീകരിച്ച ചീട്ടുകളി കേന്ദ്രം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിരസതയകറ്റാന്‍ ഇവിടെ പണംവച്ചുള്ള …

‘കൊറോണ വൈറസ് രഹിത’ ചീട്ടുകളികേന്ദ്രം നെടുങ്കണ്ടത്ത് Read More

നാല് ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതു സംബന്ധിച്ച് ദുരന്തനിവാരണ സേനയുമായി ചര്‍ച്ചചെയ്യാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തികളില്‍ ഒരു റോഡ് ഒഴിവാക്കി ബാക്കി എല്ലാ റോഡുകളും …

നാല് ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി Read More