ഗവർണറുമായുള്ള പോര് കടുപ്പിക്കാൻ നയപ്രഖ്യാപന പ്രസംഗം നീട്ടിവെക്കാനൊരുങ്ങി സർക്കാർ

November 13, 2022

തിരുവനന്തപുരം: സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കാനുള്ള ഓർഡിനൻസിൽ രാജ്ഭവൻ തീരുമാനം കാത്ത് സംസ്ഥാന സർക്കാർ. ദില്ലിക്ക് പോയ ഗവർണർ 2022 നവംബർ 20 നു തിരിച്ചെത്തിയ ശേഷം തീരുമാനം എടുക്കാൻ ആണ് സാധ്യത. നിയമ വിദഗ്ദ്ധരുമായി ആലോചിച്ചാകും തീരുമാനം. …

സമയപരിധി അവസാനിച്ചു: വിസിമാരാരും രാജിവെച്ചില്ല

October 24, 2022

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെയും വി സിമാര്‍ രാജിവെച്ചൊഴിയുന്നതിന് ഗവര്‍ണര്‍ നല്‍കിയ സമയപരിധി അവസാനിച്ചു. എന്നാല്‍ വിസിമാരാരും രാജിവെച്ചില്ല. തിങ്കളാഴ്ച (24-10-22) രാവിലെ 11.30നകം രാജിവെക്കണമെന്നായിരുന്നു ഗവര്‍ണര്‍ വി സിമാര്‍ക്ക് നല്‍കിയ അന്ത്യശാസനം. വൈസ് ചാന്‍സലര്‍മാര്‍ ആരും രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ …

വി സി മാർ 2022 ഒക്ടോബർ 24 ന് തന്നെ രാജി വക്കണമെന്ന് ഗവർണർ:രാജി വയ്ക്കേണ്ടന്ന് സർക്കാർ

October 24, 2022

തിരുവനനതപുരം: സര്‍ക്കാരുമായുള്ള പോര് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 9 സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.യുജിസി ചട്ടം പാലിക്കാത്തതിന്റെ  പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി.കേരള സര്‍വ്വകലാശാല, …

ഗവർണറുടെ ഏത് തരത്തിലുള്ള ഭീഷണികളേയും നേരിടാൻ സർക്കാർ തീരുമാനം

October 19, 2022

തിരുവനന്തപുരം : ഗവർണ്ണർ സർക്കാർ പോര് സകല പരിധിയും വിട്ട് മുന്നോട്ട് പോകുകയാണ്. മന്ത്രിമാർക്കെതിരായ മുന്നറിയിപ്പിലും കേരള സെനറ്റ് അംഗങ്ങളായ 15 പേരെ പിൻവലിച്ചതിലും ഉറച്ച് നിൽക്കുകയാണ് രാജ് ഭവൻ. ചട്ടം പറഞ്ഞ് വീണ്ടും വിസിക്ക് കത്ത് കൊടുത്തേക്കും. അതേസമയം ഗവർണറുടെ …

സിൻഡിക്കേറ്റിന്റെ അധികാരം കൈയാളാൻ വിസിക്ക് എന്ത് അടിയന്തര സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് രേഖാമൂലം വിശദീകരിക്കാൻ ഗവർണറുടെ നിർദേശം

October 14, 2022

തിരുവനന്തപുരം: യു.ജി.സി ചട്ടപ്രകാരം അഞ്ചേക്കർ ഭൂമിയില്ലാത്ത കാസർകോട്ടെ പടന്ന ടി.കെ.സി ട്രസ്റ്റിന് സ്വാശ്രയ കോളേജ് അനുവദിച്ചത് അടിയന്തര സാഹചര്യത്തിൽ തനിക്കുള്ള സവിശേഷ അധികാരം പ്രയോഗിച്ചാണെന്ന് കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ ഗവർണർക്ക് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് തള്ളിയ …

യോഗ്യതയില്ലാത്ത അധ്യാപകരെ ഒഴിവാക്കി പട്ടിക സമർപ്പിക്കാൻ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറോട് ആവശ്യപ്പെട്ട് ഗവർണർ

October 8, 2022

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ വിവിധ പഠന ബോർഡുകളിലേക്ക് നിർദേശിക്കപ്പെട്ടവരിൽ യോഗ്യതയില്ലാത്ത അധ്യാപകരെ ഒഴിവാക്കി പട്ടിക സമർപ്പിക്കാൻ ഗവർണർ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു. വിഷയ വിദഗ്ധർക്ക് പകരം വ്യത്യസ്ത വിഷയങ്ങളിൽ നിന്ന്‌ പഠന ബോർഡുകളിൽ ഉൾപ്പെടുത്തിയ അംഗങ്ങളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം വി.സി. …

ആർഎസ്എസ് അജണ്ടയ്ക്ക് നിന്ന് കൊടുക്കാൻ കേരളത്തിന് കഴിയില്ല: നേരിടാൻ തന്നെയാണ് കേരളത്തിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

September 22, 2022

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻറെ നിയമനക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തിപരമായി ആവശ്യപ്പെട്ടെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ ആരോപണത്തിന് മറുപടിയുമായി പിണറായി വിജയൻ. ഞാനൊരാളിൽ നിന്നും ഒരാനുകൂല്യവും കൈപ്പറ്റാൻ വേണ്ടി നടക്കുന്നയാളല്ല. ആ രീതിയിൽ പറയേണ്ട എന്നാണ് ഉദ്ദേശിക്കുന്നത്. …

വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിട്ടുള്ള തീരുമാനം റദ്ദാക്കിയുള്ള ബില്ലിന് ഗവർണറുടെ അംഗീകാരം

September 16, 2022

തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു. വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിട്ടുള്ള തീരുമാനം റദ്ദാക്കിയുള്ള ബില്ലിനാണ് അംഗീകാരം. ലീഗ്, സമസ്ത അടക്കമുള്ള സംഘടനകളുടെ എതിർപ്പിനെ തുടർന്നായിരുന്നു സർക്കാരിന്റെ പിന്മാറ്റം. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ ബില്ലിലാണ് ഗവർണ്ണർ …

തുറന്നപോരിന് ഗവര്‍ണര്‍: അടിയന്തര നേതൃയോഗങ്ങള്‍ വിളിച്ച് സി.പി.എം.

August 27, 2022

തിരുവനന്തപുരം: സര്‍ക്കാരിനെതിരേ ഗവര്‍ണര്‍ തുറന്ന പോര് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എന്തുവേണമെന്ന് ആലോചിക്കാന്‍ സി.പി.എം. അടിയന്തര നേതൃയോഗങ്ങള്‍ വിളിച്ചു. ഓഗസ്റ്റ് 28 ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റും ഓഗസ്റ്റ് 29 ന് സംസ്ഥാന സമിതിയും അടിയന്തരമായി യോഗം ചേരും. സംസ്ഥാന സര്‍ക്കാരിനെതിരേ വിവിധ …

വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ പ്രമേയം പാസാക്കിയതിനെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

August 21, 2022

തിരുവനന്തപുരം: വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ പ്രമേയം പാസാക്കിയത് നല്ല കാര്യമെന്ന് പരിഹസിച്ച് ഗവർണർ. കേരള സർവകലാശാലയ്ക്ക് പ്രമേയം പാസാക്കാനുള്ള അവകാശമുണ്ട്. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. സർവകലാശാല പ്രതിനിധിയെ ഉൾപ്പെടുത്തിയില്ല എന്നതുകൊണ്ട് നടപടികൾ …