മുഖ്യമന്ത്രിയുടെ മുൻ ഐ ടി ഫെലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യും. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളുമായി അരുൺ ബാലചന്ദ്രന് നാളുകൾക്ക് മുൻപ് തന്നെ പരിചയമുണ്ടായിരുന്നു എന്നും സ്വർണക്കടത്തിന് മുൻപും പിൻപും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു എന്നും ഉള്ള ഡിജിറ്റൽ …

മുഖ്യമന്ത്രിയുടെ മുൻ ഐ ടി ഫെലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യും Read More

സ്വപ്ന വ്യാജരേഖ ഉണ്ടാക്കിയത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് കേസ് വിവരങ്ങൾ എൻ ഐ എ തേടി

തിരുവനന്തപുരം: സ്വപ്ന സുരേഷ് വ്യാജരേഖ ചമച്ചതു സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിച്ചു വരുന്ന കേസിലെ വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി തേടി. ഇതുസംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസി നൽകിയ കത്തിന് കേരള പോലീസ് മറുപടി നൽകി. കേരളത്തിലെ സ്വർണക്കടത്ത് സംബന്ധിച്ച വിവരങ്ങളും …

സ്വപ്ന വ്യാജരേഖ ഉണ്ടാക്കിയത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് കേസ് വിവരങ്ങൾ എൻ ഐ എ തേടി Read More

സ്വർണക്കടത്ത് സംഘത്തിന് കരകുളത്ത് രഹസ്യസങ്കേതം ; കസ്റ്റംസ് റെയ്ഡ് നടത്തും

തിരുവനന്തപുരം: സ്വർണക്കടത്ത് സംഘത്തിന് തിരുവനന്തപുരത്തിനടുത്ത് കരകുളത്ത് ഫ്ലാറ്റ് ഉണ്ടായിരുന്നതായി കണ്ടെത്തി. ഇവിടെ റെയ്ഡ് നടത്താൻ ഒരുങ്ങുകയാണ്. സന്ദീപ് നായരാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. ആൻറി പൈറസി സെല്ലിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയാണ് ഫ്ലാറ്റ് ഉടമയോട് വാടകയ്ക്ക് ചോദിച്ചത്. തിരിച്ചറിയൽരേഖ ആയി നൽകിയത് ഭാര്യയുടെ …

സ്വർണക്കടത്ത് സംഘത്തിന് കരകുളത്ത് രഹസ്യസങ്കേതം ; കസ്റ്റംസ് റെയ്ഡ് നടത്തും Read More

കോൺസൽ ജനറലിന്റെ ഗൺമാനെ കാണാതായി; ഭീഷണി ഉണ്ടായിരുന്നുവെന്ന് സഹോദരീഭർത്താവ്

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽ കോൺസൽ ജനറലിന്റെ ഗൺമാൻ ജയഘോഷിനെ വ്യാഴാഴ്ച (16-07-2020) വൈകിട്ട് 7 മണി മുതൽ കാണാതായി. ജയഘോഷിന് ഭീഷണി ഉണ്ടായിരുന്നു സഹോദരീഭർത്താവ് വെളിപ്പെടുത്തി. യുഎഇയുടെ തിരുവനന്തപുരത്തെ നയതന്ത്ര കാര്യാലയത്തിൽ കോൺസൽ ജനറൽ മൂന്നുമാസമായി ലീവ് ആയിരുന്നു. പകരം ചുമതല …

കോൺസൽ ജനറലിന്റെ ഗൺമാനെ കാണാതായി; ഭീഷണി ഉണ്ടായിരുന്നുവെന്ന് സഹോദരീഭർത്താവ് Read More

സ്വർണക്കടത്തുകേസിലെ പ്രതിയായ സ്വപ്ന സുരേഷിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ സസ്പന്‍ഡ് ചെയ്തു.

തിരുവനന്തപുരം: എം ശിവശങ്കരിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി വ്യാഴാഴ്ച 16-07-2020ന് മുഖ്യമന്തിയ്ക്ക് സമര്‍പിച്ചു. റിപ്പോര്‍ട്ട് കിട്ടിയതിനു പിന്നാലെ എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍വ്വീസ് ചട്ടലംഘനം, സ്വപ്‌നയുടെ നിയമനം എന്നിവ സംബന്ധിച്ച് കിട്ടിയ തെളിവുകളുടെ ആസ്ഥാനത്തിലാണ് എം ശിവശങ്കറിനെ സസ്‌പെന്‍ഡ് …

സ്വർണക്കടത്തുകേസിലെ പ്രതിയായ സ്വപ്ന സുരേഷിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ സസ്പന്‍ഡ് ചെയ്തു. Read More

എൻ ഐ എയുടെ അന്വേഷണം ശക്തമായതോടെ യുഎഇ കോൺസുലേറ്റിലെ അറ്റാഷെ ഇന്ത്യ വിട്ടു.

തിരുവനന്തപുരം: കോൺസുലേറ്റിലെ അറ്റാഷെ റാഷിദ് അൽ അഷ്മിയ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം ശക്തമായതോടെ ഇന്ത്യ വിട്ടതായി വിവരം. ഡൽഹി എംബസിയിൽ എത്തിയ ശേഷം അവിടെ നിന്ന് ദുബായിലേക്ക് പോവുകയായിരുന്നു. മൂന്നു ദിവസം മുമ്പാണ് ഇത്. അഷ്മിയയുടെ പേരിലാണ് ആണ് നയതന്ത്ര …

എൻ ഐ എയുടെ അന്വേഷണം ശക്തമായതോടെ യുഎഇ കോൺസുലേറ്റിലെ അറ്റാഷെ ഇന്ത്യ വിട്ടു. Read More

നയതന്ത്ര ചാനല്‍ വഴി പരിശോധനയില്ലാതെ കടത്തിയത് 150 കിലോ സ്വര്‍ണം; ജ്വല്ലറികളില്‍ ഒരു പവന്‍ പോലും എത്തിയില്ല, മുഴുവനും പോയത് ദേശവിരുദ്ധ പ്രവര്‍ത്തന കേന്ദ്രങ്ങളിലേക്ക്

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ ബന്ധം ഉപയോഗിച്ച് സ്വപ്നയും സരിത്തും കഴിഞ്ഞ 10 മാസത്തിനിടെ 150 കിലോ സ്വര്‍ണം കേരളത്തിലേക്കു കടത്തിയെന്ന് എന്‍ഐഎ വെളിപ്പെടുത്തി. ഇതില്‍ ഒരുതരിപോലും ജ്വല്ലറികള്‍ക്കു നല്‍കിയിട്ടില്ല. മുഴുവന്‍ സ്വര്‍ണവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. കൂടാതെ, യുഎഇയില്‍നിന്നു വന്ന നയതന്ത്രബാഗുകള്‍ …

നയതന്ത്ര ചാനല്‍ വഴി പരിശോധനയില്ലാതെ കടത്തിയത് 150 കിലോ സ്വര്‍ണം; ജ്വല്ലറികളില്‍ ഒരു പവന്‍ പോലും എത്തിയില്ല, മുഴുവനും പോയത് ദേശവിരുദ്ധ പ്രവര്‍ത്തന കേന്ദ്രങ്ങളിലേക്ക് Read More

സ്വപ്നയുടെ ഡിപ്ലോമാറ്റിക് കളികളെ കുറിച്ചുള്ള പാരഡി ഗാനം ഓൺലൈനിൽ വൈറലാകുന്നു

തിരുവനന്തപുരം: സ്വർണ്ണം ബാഗിൽ ഒളിച്ചുകടത്തിയ സ്വപ്ന നടത്തിയ കളികളെ കുറിച്ച് വിശദീകരിക്കുന്ന പാരഡിഗാനം ഓൺലൈനിൽ വൈറലാവുകയാണ്. കോൺസുലേറ്റിനെ കോമഡി ആക്കിയെന്നും അവൾ ഇരിക്കുന്ന ഐടി വകുപ്പിൽ സെക്രട്ടറിമാരെ പുറകിൽ ആക്കിയെന്നും, പത്താം ക്ലാസുകാരിയുടെ സാലറി കണ്ടിട്ടുണ്ടോ എന്നും ചോദിക്കുന്ന പാരഡി ഗാനം …

സ്വപ്നയുടെ ഡിപ്ലോമാറ്റിക് കളികളെ കുറിച്ചുള്ള പാരഡി ഗാനം ഓൺലൈനിൽ വൈറലാകുന്നു Read More

ശിവശങ്കര്‍ സരിത്തുമായി ദീര്‍ഘനേരം സംസാരിച്ചതിന്റെ രേഖകള്‍ പുറത്തായി. എന്നാല്‍ ശിവശങ്കറിനെതിരെ നടപടി എടുക്കാറായിട്ടില്ല എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശിവശങ്കര്‍ സരിത്തുമായി ദീര്‍ഘനേരം സംസാരിച്ചതിന്റെ രേഖകള്‍ പുറത്തായി. ഏപ്രില്‍ 19-നും ജൂണ്‍ 1-നുമിടയില്‍ സരിത് ശിവശങ്കറിനെ 14 തവണ വിളിച്ചിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത് മറ്റൊരു വിധത്തിലാണ്. ശിവശങ്കറിനെതിരെ നടപടി എടുക്കാറായിട്ടില്ല, ആരോപണങ്ങള്‍ ചീഫ് സെക്രട്ടറി നേരിട്ട് …

ശിവശങ്കര്‍ സരിത്തുമായി ദീര്‍ഘനേരം സംസാരിച്ചതിന്റെ രേഖകള്‍ പുറത്തായി. എന്നാല്‍ ശിവശങ്കറിനെതിരെ നടപടി എടുക്കാറായിട്ടില്ല എന്ന് മുഖ്യമന്ത്രി Read More

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മാധ്യമങ്ങള്‍ക്കെതിരേ ഡിജിപി പ്രസ് കൗണ്‍സിലില്‍ പരാതി നല്‍കി

തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മാധ്യമങ്ങള്‍ക്കെതിരേ ഡിജിപി പ്രസ് കൗണ്‍സിലില്‍ പരാതി നല്‍കി. കേസുമായി ബന്ധപ്പെട്ട് പൊലീസിനെതിരേ വ്യാജവാര്‍ത്തകള്‍ നിരന്തരം നല്‍കുന്നുവെന്നാരോപിച്ചാണ് പരാതി. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ വ്യാജവാര്‍ത്തകള്‍ നല്‍കുന്നതില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഐജി ശ്രീജിത്ത് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഈ …

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മാധ്യമങ്ങള്‍ക്കെതിരേ ഡിജിപി പ്രസ് കൗണ്‍സിലില്‍ പരാതി നല്‍കി Read More