തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മാധ്യമങ്ങള്‍ക്കെതിരേ ഡിജിപി പ്രസ് കൗണ്‍സിലില്‍ പരാതി നല്‍കി. കേസുമായി ബന്ധപ്പെട്ട് പൊലീസിനെതിരേ വ്യാജവാര്‍ത്തകള്‍ നിരന്തരം നല്‍കുന്നുവെന്നാരോപിച്ചാണ് പരാതി. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ വ്യാജവാര്‍ത്തകള്‍ നല്‍കുന്നതില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഐജി ശ്രീജിത്ത് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഈ കത്തും ഏതാനും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ചേര്‍ത്താണ് പ്രസ് കൗണ്‍സിലിന് ഡിജിപി പരാതി നല്‍കിയത്. നേരത്തെ, സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷുമായി ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കു ബന്ധമുണ്ടെന്ന വിധത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.
സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മാധ്യമങ്ങള്‍ക്കെതിരേ ഡിജിപി പ്രസ് കൗണ്‍സിലില്‍ പരാതി നല്‍കി
