സ്വർണക്കടത്തുകേസിലെ പ്രതിയായ സ്വപ്ന സുരേഷിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ സസ്പന്‍ഡ് ചെയ്തു.

തിരുവനന്തപുരം: എം ശിവശങ്കരിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി വ്യാഴാഴ്ച 16-07-2020ന് മുഖ്യമന്തിയ്ക്ക് സമര്‍പിച്ചു. റിപ്പോര്‍ട്ട് കിട്ടിയതിനു പിന്നാലെ എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍വ്വീസ് ചട്ടലംഘനം, സ്വപ്‌നയുടെ നിയമനം എന്നിവ സംബന്ധിച്ച് കിട്ടിയ തെളിവുകളുടെ ആസ്ഥാനത്തിലാണ് എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയേയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും അടങ്ങിയ സമിതിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. വകുപ്പുതല അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →