കോൺസൽ ജനറലിന്റെ ഗൺമാനെ കാണാതായി; ഭീഷണി ഉണ്ടായിരുന്നുവെന്ന് സഹോദരീഭർത്താവ്

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിൽ കോൺസൽ ജനറലിന്റെ ഗൺമാൻ ജയഘോഷിനെ വ്യാഴാഴ്ച (16-07-2020) വൈകിട്ട് 7 മണി മുതൽ കാണാതായി. ജയഘോഷിന് ഭീഷണി ഉണ്ടായിരുന്നു സഹോദരീഭർത്താവ് വെളിപ്പെടുത്തി.

യുഎഇയുടെ തിരുവനന്തപുരത്തെ നയതന്ത്ര കാര്യാലയത്തിൽ കോൺസൽ ജനറൽ മൂന്നുമാസമായി ലീവ് ആയിരുന്നു. പകരം ചുമതല വഹിച്ചിരുന്ന അറ്റാഷെയെയാണ് യുഎഇ സർക്കാർ തിരികെ വിളിച്ചത്. ഈ സാഹചര്യത്തിൽ ഗൺമാന്റെ സേവനം ആവശ്യമില്ലാത്തതിനാൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് എയർ ക്യാമ്പിൽ നിന്നുള്ള പോലീസ് വാഹനം നയതന്ത്ര കാര്യാലയത്തിൽ എത്തി ജയഘോഷിനെ കയറ്റി ക്യാമ്പിലേക്ക് പോയി. ജയഘോഷിൻറെ തോക്ക് ക്യാമ്പിൽ ഏൽപ്പിച്ചു. തോക്ക് നൽകുമ്പോൾ ജയഘോഷ് ഭയവും വെപ്രാളവും പ്രകടിപ്പിച്ചു. തുടർന്ന് ക്യാമ്പിലെ വാഹനത്തിൽ ജയഘോഷിനെ തുമ്പയിലുള്ള ഭാര്യ വീട്ടിൽ എത്തിച്ചു. വൈകിട്ട് ഏഴ് മണിയോടെ ജയഘോഷിന് ഒരു ഫോൺ വന്നു. പിന്നാലെ വീട്ടിൽനിന്ന് പുറത്തിറങ്ങി. ഏറെ വൈകിയിട്ടും മടങ്ങിവന്നില്ല. ഇതേതുടർന്ന് തുമ്പ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

ജയഘോഷിന് ഏതാനും നാൾ മുമ്പ് രണ്ടു പേരിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നു. ബൈക്കിൽ പോകുമ്പോൾ വാഹനം തടഞ്ഞു നിർത്തിയായിരുന്നു ഇവർ ഭീഷണിപ്പെടുത്തിയത്. നീ പുറത്തേക്കിറങ്ങുന്നു അപ്പോൾ കൈകാര്യം ചെയ്തു കൊള്ളാം എന്നായിരുന്നു പറഞ്ഞത് എന്ന് ജയഘോഷിൽ നിന്ന് മനസ്സിലാക്കിയതായി സഹോദരീ ഭർത്താവ് പോലീസിനോട് വെളിപ്പെടുത്തി.

സ്വർണ്ണക്കടത്ത് നടന്ന ദിവസംവും അതിനുശേഷവും സ്വപ്ന ജയഘോഷിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. അറ്റാഷെയുടെ വിളിയും അജയഘോഷിൻറെ ഫോണിലേക്ക് വന്നിട്ടുണ്ട്. ഏതു കേന്ദ്രങ്ങളിൽ നിന്നാണ് എന്തിൻറെ പേരിലാണ് ജയഘോഷിന് ഭീഷണി ഉണ്ടായിരുന്നത് എന്നതിനെപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം ദേശീയ അന്വേഷണ ഏജൻസിയുടെ ശ്രദ്ധയിലും വന്നിട്ടുണ്ട്.

വ്യാഴാഴ്ച സർവീസ് റിവോൾവർ തിരികെ ഏൽപ്പിക്കുമ്പോൾ ഭയവും വെപ്രാളവും കാണിച്ചത് അരക്ഷിതത്വം അനുഭവപ്പെട്ടത് കൊണ്ടാകാം എന്നാണ് കരുതുന്നത്. ആയുധം മടക്കി കൊടുത്ത് ജോലിയിൽ നിന്ന് പുറത്തിറങ്ങിയാൽ ഏതോ വലിയ അപകടം കാത്തിരിക്കുന്നതായി കരുതിയിരിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →