ജെഎന്‍യു സമരം: ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍

January 2, 2020

ന്യൂഡല്‍ഹി ജനുവരി 2: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ സമരം തൊണ്ണൂറാം ദിവസത്തിലേക്ക്. ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍. ശൈത്യക്കാല സെമസ്റ്ററുകള്‍ക്കുള്ള വിദ്യാര്‍ത്ഥി രജിസ്ട്രേഷന്‍ ബഹിഷ്ക്കരിക്കാനാണ് വിദ്യാര്‍ത്ഥി യൂണിയന്റെ തീരുമാനം. ജെഎന്‍യു കണ്ട ഏറ്റവും …

ജെഎന്‍യു സമരം: നാളെ മുതല്‍ ക്യാമ്പസില്‍ സുരക്ഷയൊരുക്കാന്‍ നിര്‍ദ്ദേശിച്ച് ഡല്‍ഹി ഹൈക്കോടതി

December 11, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 11: ജെഎന്‍യു ക്യാമ്പസില്‍ നാളെ മുതല്‍ സുരക്ഷയൊരുക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, മറ്റ് ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ക്ക് സുരക്ഷ ഒരുക്കണമെന്നാണ് ഡല്‍ഹി പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ക്യാമ്പസിന്‍റെ സുഗമമായ പ്രവര്‍ത്തനം പോലീസ് ഉറപ്പ് വരുത്തണമെന്നാണ് …

ജെഎന്‍യു: സെമസ്റ്റര്‍ പരീക്ഷയില്‍ പങ്കെടുക്കാത്തവരെ പുറത്താക്കുമെന്ന് സര്‍ക്കുലര്‍

December 4, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 4: ജെഎന്‍യുവില്‍ ഹോസ്റ്റര്‍ ഫീസ് വര്‍ദ്ധനക്കെതിരെ സമരം തുടരുന്ന വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി അധികൃതര്‍. 12ന് ആരംഭിക്കുന്ന സെമസ്റ്റര്‍ പരീക്ഷയില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്ന് സര്‍ക്കുലര്‍. സര്‍വ്വകലാശാലയിലെ 14 സെന്‍ററുകളിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അധികൃതരുടെ സര്‍ക്കുലര്‍. …

ജെഎന്‍യു സമരം: വിദ്യാര്‍ത്ഥികളുടെ സമരം ഇരുപത്തിയേഴാം ദിവസത്തില്‍

November 23, 2019

ന്യൂഡല്‍ഹി നവംബര്‍ 23: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ഫീസ് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇരുപത്തിയേഴാം ദിവസത്തില്‍. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ഇന്ന് പാര്‍ലമെന്റിലേക്ക്‌ മാര്‍ച്ച് നടത്തും. രാവിലെ 11 മണിക്ക് മണ്ഡി ഹൗസില്‍ നിന്ന് മാര്‍ച്ച് തുടങ്ങുമെന്ന് …

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുടെ ബിൽ കുടിശ്ശിക 2.79 കോടി ആണെന്ന് അധികൃതര്‍

November 22, 2019

ന്യൂഡല്‍ഹി നവംബര്‍ 22: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളുടെ ബിൽ കുടിശ്ശികയുടെ കണക്ക് പുറത്ത് വിട്ട് യൂണിവേഴ്സിറ്റി അധികൃതര്‍. ബിൽ കുടിശ്ശിക ഇനത്തില്‍ 2.79 കോടി രൂപ വിദ്യാര്‍ത്ഥികള്‍ നല്‍കാനുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അധികൃതരുടെ ഭീഷണിയാണിതെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി …

ജെഎന്‍യു സമരം: ഫീസ് വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍

November 20, 2019

ന്യൂഡല്‍ഹി നവംബര്‍ 20: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരത്തില്‍ നിര്‍ണ്ണായക ചര്‍ച്ച ഇന്ന് നടക്കും. മുന്‍ യുജിസി ചെയര്‍മാന്‍ വി എസ് ചൗഹാന്‍ ഉള്‍പ്പടെ, കേന്ദ്രമാനവ വിഭവശേഷി വകുപ്പ് നിയമിച്ച ഉന്നതാധികാര സമിതിയുമായി …