ജെഎന്‍യു സമരം: ഫീസ് വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി നവംബര്‍ 20: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരത്തില്‍ നിര്‍ണ്ണായക ചര്‍ച്ച ഇന്ന് നടക്കും. മുന്‍ യുജിസി ചെയര്‍മാന്‍ വി എസ് ചൗഹാന്‍ ഉള്‍പ്പടെ, കേന്ദ്രമാനവ വിഭവശേഷി വകുപ്പ് നിയമിച്ച ഉന്നതാധികാര സമിതിയുമായി രാവിലെ 10.30നാണ് ചര്‍ച്ച. വര്‍ദ്ധിപ്പിച്ച ഹോസ്റ്റല്‍ ഫീസില്‍ ഇളവ് വരുത്തിയതായി സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ചത് പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. വര്‍ദ്ധനവ് പിന്‍വലിക്കാത്ത പക്ഷം സമരം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ ശാസ്ത്ര ഭവനിലാണ് ചര്‍ച്ച നടക്കുക.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തില്‍ വ്യാപകമായ പ്രതിഷേധം നടക്കുന്നുണ്ട്. അന്ധവിദ്യാര്‍ത്ഥികളെ ഉള്‍പ്പടെ തല്ലിയ പോലീസിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ ഐക്ഷി ഘോഷ് പറഞ്ഞു. വിഷയത്തില്‍ ജെഎന്‍യുവിലെ അധ്യാപക സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി.

Share
അഭിപ്രായം എഴുതാം