ജെഎന്‍യു സമരം: നാളെ മുതല്‍ ക്യാമ്പസില്‍ സുരക്ഷയൊരുക്കാന്‍ നിര്‍ദ്ദേശിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി ഡിസംബര്‍ 11: ജെഎന്‍യു ക്യാമ്പസില്‍ നാളെ മുതല്‍ സുരക്ഷയൊരുക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, മറ്റ് ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ക്ക് സുരക്ഷ ഒരുക്കണമെന്നാണ് ഡല്‍ഹി പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ക്യാമ്പസിന്‍റെ സുഗമമായ പ്രവര്‍ത്തനം പോലീസ് ഉറപ്പ് വരുത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. നാളെ സെമസ്റ്റര്‍ പരീക്ഷകള്‍ തുടങ്ങാനിരിക്കെയാണ് കോടതിയുടെ നിര്‍ദ്ദേശം.

പ്രശ്നപരിഹാരത്തിനായി കേന്ദ്രമാനവ വിഭവശേഷി വകുപ്പ് അധികൃതരും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളും തമ്മില്‍ ചര്‍ച്ച തുടരുകയാണ്. ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയുള്‍പ്പടെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്.

Share
അഭിപ്രായം എഴുതാം