റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീലങ്കന്‍ ക്യാമ്പില്‍ കോവിഡ്: പരമ്പര നീട്ടിവയ്ക്കാന്‍ സാധ്യത

July 10, 2021 - 10:47 am

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പര നീട്ടിവയ്ക്കാന്‍ സാധ്യത. 13 നാണ് ഒന്നാം ഏകദിനം നടക്കേണ്ടത്.

ശ്രീലങ്കന്‍ താരങ്ങളുടെ ക്യാമ്പില്‍ കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചതോടെ പരമ്പര 17 ലേക്കു നീട്ടുമെന്നാണു സൂചന. രണ്ടും മൂന്നും ഏകദിനങ്ങള്‍ 19,21 തീയതികളിലേക്കും നീട്ടും. ട്വന്റി20 പരമ്പര 24 മുതലും നടത്താനുമാണു പദ്ധതി.

ടീമിന്റെ ഡേറ്റാ അനലിസ്റ്റ് ജി.ടി. നിരോഷന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോച്ച് ഗ്രാന്റ് ഫ്ളവറിനു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണിത്. നിരോഷനെയും ഫ്ളവറിനെയും ഐ.സി.യുവില്‍ വിദഗ്ധ പരിചരണത്തിനായി പ്രവേശിപ്പിച്ചു. ടീം ഒന്നടങ്കം ഏകാന്ത വാസത്തില്‍ തുടരുകയാണ്. താരങ്ങളെ രണ്ട് ഗ്രൂപ്പുകളായാണു താമസിപ്പിച്ചിരുന്നത്. ഒരു സംഘം കൊളംബോയിലും മറ്റൊന്നു ഡാബുലയിലുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *