കൊളംബോ: കൊലപാതകക്കേസില്‍ വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട ശ്രീലങ്കന്‍ നിയമസഭാംഗം പ്രേമലാല്‍ ജയശേഖര എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി (എസ്എല്‍പിപി) അംഗമാണ്. ഓഗസ്റ്റ് 5 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് അദ്ദേഹത്തിന് കൊലക്കേസില്‍ ശിക്ഷ ലഭിക്കുന്നത്.2015 ജനുവരിയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലാണ് ജയശേഖരയ്ക്കും മറ്റ് രണ്ട് പേര്‍ക്കും രത്നപുര ഹൈക്കോടതി വധശിക്ഷ വിധിച്ചത്.
റിട്ട് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ജയശേഖര പാര്‍ലമെന്റില്‍ എത്താന്‍ ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് കോടതി ജയില്‍ കമ്മീഷണര്‍ ജനറലിന് നിര്‍ദേശം നല്‍കുകയായിരുന്നു.



