ചീമേനിയിലെ മാലിന്യ പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം; പ്രതിഷേധം കത്തുന്നു

October 6, 2023

ചീമേനി : പോത്താംകണ്ടത്തെ ഖരമാലിന്യപ്ലാന്റിന് മന്ത്രിസഭ അംഗീകാരം നൽകിയതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. രാഷ്ട്രീയപ്പാർട്ടികൾ, ജനകീയ സമരസമിതികൾ, പരിസ്ഥിതി സംഘടനകൾ എല്ലാം പ്രതിഷേധസമരവുമായി രംഗത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. പോത്താംകണ്ടത്തെ ഖരമാലിന്യ സംസ്കരണ കേന്ദ്രത്തിനായി 25 ഏക്കർ 25 വർഷത്തേക്ക് വ്യവസ്ഥകൾക്ക് വിധേയമായി പാട്ടത്തിന്‌ നൽകാനാണ് …