മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഒരു ലക്ഷംരൂപയ്ക്ക് വിറ്റു

August 30, 2020

ബംഗളൂരു: മൂന്ന് മാസം മാത്രം പ്രായമായ പെൺകുഞ്ഞിനെ കർഷകനായ പിതാവ് ഒരുലക്ഷം രൂപയ്ക്ക് വിറ്റു. കർണാടകയിലെ ഛിക്കബല്ലപുർ ജില്ലയിലാണ് വിൽപ്പന നടന്നത്. സമീപ ഗ്രാമത്തിലെ മക്കളില്ലാത്ത ദമ്പതികൾക്കാണ് കുഞ്ഞിനെ വിറ്റത്. സംഭവം വ്യക്തമായതോടെ പൊലീസും ശിശുക്ഷേമ വകുപ്പും ഇടപെട്ട് കുഞ്ഞിനെ തിരികെയെത്തിച്ചു. …