പഞ്ചാബില്‍ 22 എംഎല്‍എമാര്‍ക്ക് കൊവിഡ്

August 27, 2020

ചണ്ഡീഗഡ്: പഞ്ചാബില്‍ 22 എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വെളളിയാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കേയാണ് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ പഞ്ചാബില്‍ നിന്നുളള മൂന്ന് ക്യാബിനറ്റ് മന്ത്രിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിയമസഭാ സമ്മേളനത്തിന് മുന്‍പ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്ന് എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. …