കോഴിക്കോട്: എടിഎം കൗണ്ടറുകള്‍ കേന്ദ്രീകരിച്ച് നടന്ന പണം തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി . വില്യാപ്പളളി കടമേരി സ്വദേശി പടിഞ്ഞാറെകണ്ടിയില്‍ ജുബൈര്‍(33), കുറ്റ്യാടി കായക്കൊടി മടത്തുംകുനി ഷിബിന്‍ എം കെ(23) എന്നിവരാണ് അറസ്റ്റിലായത്. ഡിവൈഎസ്പി മൂസ വളളിക്കാടിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. ദേശീയപാതയിലെ ഐടി എന്ന സ്ഥാപനത്തിന് സമീപത്തുവച്ചാണ് പ്രതികള്‍ കസ്റ്റഡിയിലായത്. ഇവരെ കൂടാതെ ഉത്തരേന്ത്യക്കാരായ മൂന്നുപ്രതികള്‍ കൂടിയുണ്ട്. അവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഡിവൈഎസ്പി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2021 മാര്‍ച്ച് 23 മുതലുളള കാലയളവില്‍ വടകര മേഖലയില്‍ നിന്ന് 25 ഓളം പേരുടെ അക്കൗണ്ടുകളില്‍ നിന്നായി 5,10,000രൂപ നഷ്ടപ്പെട്ടിട്ടുളളതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പ്പറ്റിയുളള വിവരങ്ങള്‍ ലഭിക്കുന്നത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന മൂന്നു മൊബൈല്‍ഫോണ്‍ രണ്ട് ലാപ്പടോപ്പുകള്‍ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.
ഫെബ്രുവരി 10 മുതല്‍ 16വരെ വടകരയിലെ എസ്ബിഐ ,പിഎന്‍ബി എടിഎം കൗണ്ടറുകളില്‍ നിന്നും ഇടപാട് നടത്തിയവര്‍ പെട്ടെുതന്നെ തങ്ങളുടെ പിന്‍ നമ്പര്‍ മാറ്റണമെന്ന് പോലീസ് അറിയിച്ചു. സിഐ കെഎസ് .സുശാന്ത്, എസ്‌ഐ കെഎ.ഷറഫുദ്ദീന്‍, ജൂണിയര്‍ എസ്‌ഐ പ്രദീപ്, എസ്‌ഐ നിഖില്‍, സിപിഒ സിജേഷ്, പ്രദീപന്‍, റിഥേഷ്, ഷിനില്‍, പി.ടി സജിത്, ഷിരാജ്, സൈബര്‍ സെല്‍ എക്‌സ്‌പേര്‍ട്ട സരേഷ് എന്നിവാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

