ചെന്നൈ: മുഖ്യമന്ത്രി എടപാടി പളനിസ്വാമിക്ക് സ്റ്റാലിന്റെ ചെരുപ്പിന്റെ വില പോലുമില്ലെന്ന പരാമര്‍ശത്തില്‍ ഡി.എം.കെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ. രാജയ്ക്കെതിരെ അപകീര്‍ത്തി കുറ്റത്തിന് പൊലീസ് കേസെടുത്തു.സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വൈറല്‍ വീഡിയോയുടെ അടിസ്ഥാനത്തില്‍ അണ്ണാ ഡി.എം.കെ നല്‍കിയ പരാതിയിലാണ് നടപടി.സംഭവത്തില്‍ രാജയ്ക്ക് എതിരെ അണ്ണാ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കി. അതേസമയം, രാജയെ തള്ളി ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ രംഗത്തെത്തി. പ്രചാരണത്തില്‍ നേതാക്കളെ അവഹേളിക്കുന്ന ഭാഷ ഉപയോഗിക്കരുതെന്ന് സ്റ്റാലിന്‍ നിര്‍ദേശിച്ചു.
പളനിസ്വാമിക്ക് സ്റ്റാലിന്റെ ചെരുപ്പിന്റെ വില പോലുമില്ലെന്ന്: എ. രാജയ്ക്കെതിരെ കേസെടുത്തു
