സഹോദരാ … താങ്കളുടെ കുട്ടികളുടെ കാര്യങ്ങൾ ഞാൻ സംരക്ഷിക്കും. അങ്ങേക്ക് ആത്മശാന്തി നേരുന്നു

അന്തരിച്ച തമിഴ് നടൻ തീപ്പെട്ടി ഗണേശന്റ കുട്ടികളുടെ സംരക്ഷണം ഇനി നടൻ രാഘവ ലോറൻസിന്റെ കൈകളിൽ . ട്വിറ്ററിലൂടെയാണ് രാഘവ ലോറൻസ് ഇക്കാര്യമറിയിച്ചത്.

ബില്ലാ 2, തേൻമോർക്കു പരുവക്രാട്, കണ്ണേ കലൈമാനേ , കോലമാവ് കോകില , മലയാള ചിത്രം ഉസ്താദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഗണേശൻ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ലോക്ക്ഡൗൺ കാലത്ത് കടുത്ത സാമ്പത്തിക പ്രയാസം നേരിട്ട ഗണേഷ് നടൻ അജിത്തിനോട് സഹായമഭ്യർത്ഥിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്നും രാഘവ ലോറൻസ് , സ്നേഹൻ എന്നിവർ കുടുംബത്തിന് സാമ്പത്തിക സഹായം നൽകിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →