സ്പോർട്സ് ഡ്രാമ ചിത്രം ആഹാ ജൂൺ നാലിന് പ്രദർശനം

ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്പോർട്സ് ഡ്രാമ ചിത്രമായ ആഹാ പ്രദർശനം ജൂൺ നാലിന് . വടംവലി ടീമിൻറെ കഥ പറയുന്ന ചിത്രമാണ് ആഹാ . ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ , അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ , മനോജ് കെ ജയൻ , സിദ്ധാർത്ഥ് ശിവ എന്നിങ്ങനെ നിരവധി അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിൻറെ ഛായാഗ്രഹകൻ ബോളിവുഡിൽ സജീവമായ രാഹുൽ ബാലചന്ദ്രനാണ്. പ്രേമം എബ്രഹാം നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൻറെ എൻറെ തിരക്കഥ സംഭാഷണം ടോബിത് ചിറയത്.സംഗീതം സയനോര ഫിലിപ്പ്

Share
അഭിപ്രായം എഴുതാം