കൊച്ചി: തലശേരി – ഗുരുവായൂർ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിയ കേസ് ഹൈക്കോടതി 21/03/21 തിങ്കളാഴ്ച പരിഗണിക്കും. രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ ഹർജിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ എതിർത്തു.
പത്രിക തള്ളുന്നതിന് വരണാധികാരി കൃത്യമായ കാരണം പറഞ്ഞില്ലെന്നും പിറവത്തും കൊണ്ടോട്ടിയിലും സ്ഥാനാർത്ഥികൾക്ക് സമയം നൽകിയെന്നും എന്നാൽ ഗുരുവായൂരിലും തലശ്ശേരിയിലും അതുണ്ടായില്ലെന്നും, ഇത് ഇരട്ട നീതിയാണെന്നും ഗുരുവായൂർ സ്ഥാനാർത്ഥി നിവേദിത പറഞ്ഞു.
അതിനിടെ ബിജെപി സ്ഥാനാർത്ഥിയുടെ ഹർജിയെ എതിർത്ത് തരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് അറിയിക്കാൻ കോടതി ഉത്തരവിട്ടു. സ്ഥാനാർത്ഥികൾ രേഖകൾ സമർപ്പിച്ചോ ഇല്ലയോ എന്നത് പരിശോധിക്കണമെന്ന് സ്റ്റേറ്റ് അറ്റോർണി പറഞ്ഞു. ഹർജിക്കാരുടെ ഭാഗം 20/03/21 ഞായറാഴ്ച കോടതി പൂർണമായും കേട്ടു. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗം കൂടി കേട്ട ശേഷമാകും വിധി. അതേ സമയം, ഈ ഘട്ടത്തിൽ കോടതി ഇടപെടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിപ്രായപ്പെട്ടു.

