രാജ്യത്ത്‌ കോവിഡ്‌ വ്യാപനം വീണ്ടും രൂക്ഷമാകുന്നു. നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ സംസ്ഥാനങ്ങള്‍

മുംബൈ: രാജ്യത്ത്‌ കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ച്‌ മഹാരാഷ്ട്ര,മധ്യപ്രദേശ്‌ സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയില്‍ കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ്‌ മുന്‍കരുതലെന്നോണം മധ്യപ്രദേശില്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌ .

സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ ഇന്‍ഡോര്‍,ഭോപ്പാല്‍, ജബല്‍പൂര്‍,എന്നീ നഗരങ്ങളില്‍ ശനിയാഴ്‌ച രാത്രി 10 മുതല്‍ തിങ്കളാാഴ്‌ച പുലര്‍ച്ചെ ആറുവരെയാണ്‌ ലോക്ക്‌ഡൗണ്‍. ഇനിയാരു ഉത്തരവുണ്ടാകുന്നതുവരെ ഈ നഗരങ്ങളില്‍ എല്ലാ ഞായറാഴ്‌ചയും ലോക്‌ ഡൗണ്‍ തുടരുമെന്ന്‌ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പുനല്‍കി. ഈ മൂന്നുനഗരങ്ങളിലും നേരത്തേ മുതല്‍ നൈറ്റ്‌ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. രാത്രി 10 മണി മുതല്‍ രാവിലെ ആറുമണിവരെ ആണ്‌‌ നൈറ്റ് ‌കര്‍ഫ്യൂ. ഇതില്‍ നിന്ന്‌ അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്‌. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളേജുകളും മാര്‍ച്ച്‌ 31 വരെ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 1140 പേര്‍ക്ക്‌ കോവിഡ്‌ സ്ഥരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ്‌ ബാധിതരുടെ എണ്ണം 2,73,097 ആയി.

മധ്യപ്രദേശ്‌ മാത്രമല്ല പഞ്ചാബും മഹാരാഷ്ട്രയും നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്‌. പഞ്ചാബില്‍ കോവിഡ്‌ നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിക്കാനും മൈക്രോ കണ്ടെയിന്‍മെന്‍റ്സോ ണുകള്‍ വ്യാപകമാക്കാനും തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പുതിയ നിയന്ത്രണങ്ങള്‍ ശനിയാഴ്‌ച മുതല്‍ നിലവില്‍ വരുമെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. തീയേറ്ററുകള്‍ക്കും മാളുകള്‍ക്കും പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകാണ്‌. പഞ്ചാബില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാര്‍ച്ച്‌ 31 വരെ അടച്ചിടും. കോവിഡ്‌ പരിശോധനകള്‍ പ്രതിദിനം 35,000 ആയി വര്‍ദ്ധിപ്പിക്കും. കോവിഡ്‌മൂലം ജീവന്‍ വെടിഞ്ഞവരെ അനുസ്‌മരിക്കുന്നതിന്‌ എല്ലാ ശനിയാഴ്‌ചയും രാവിലെ 11 മണിമതുതല്‍ 12 വരെ ഒരു മണിക്കൂര്‍ നിശബ്ദത പാലിക്കാനും തീരുമാനിച്ചു.

ഈ സമയത്ത്‌ വാഹനഗതാഗതം അടക്കമുളളവ അനുവദിക്കില്ല. മറ്റു നിയന്ത്രണങ്ങള്‍ ഇപ്രകാരമാണ്‌ : മെഡിക്കല്‍ കോളേജുകളും നഴ്‌സിംഗ്‌ കോളേജുകളും ഒഴികെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച്‌ 31 വരെ അടച്ചിടും.സിനിമാ ശാലകളില്‍ 50 ശതമാനം പേരെമാത്രമേ പവേശിപ്പിക്കാവൂ. മാളുകളില്‍ ഒരു സമയത്ത്‌ 100പേരെ മാത്രമേ അനുവദിക്കാവൂ. ഈ ജില്ലകളില്‍ ഞായറാഴ്‌ച 9 മുതല്‍ 5 വരെ രാത്രികാല നിരോധനം ഏര്‍പ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത്‌ 39,726 കോവിഡ്‌ പോസിറ്റീവ്‌ കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. 154 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ടു ചെയ്‌തതോടെ കോവിഡ്‌ മൂലം ആകെ മരണപ്പെട്ടവരുടെ എണ്ണം1.59 ലക്ഷത്തിലധികം ആയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →