മുംബൈ: ദിനംപ്രതി പുതിയ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന മഹാരാഷ്ട്രയില്‍ 31 വരെ കടുത്ത കൊവിഡ് നിയന്ത്രണങ്ങളേര്‍പ്പെടുത്തി സര്‍ക്കാര്‍. തിയറ്ററുകളിലും ഓഡിറ്റോറിയങ്ങളിലും ശേഷിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ.സ്വകാര്യ ഓഫീസുകളിലും പകുതി ജീവനക്കാര്‍ മാത്രം. സ്വകാര്യ ഓഫീസുകളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നിലയില്‍ തീരുമാനം എടുക്കാന്‍ അധികാരം നല്‍കിയിട്ടുണ്ട്. ഈ മാസം 31 വരെയാണു നിയന്ത്രണങ്ങള്‍. മതപരവും രാഷ്ട്രീയവും സാംസ്‌കാരികവുമായ കൂടിച്ചേരലുകള്‍ക്കായി തിയറ്ററുകളും ഓഡിറ്റോറിയങ്ങളും ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്.നിര്‍മ്മാണ മേഖലയില്‍ അടക്കം കുറച്ച് ജീവനക്കാര്‍ മാത്രമേ പാടൊള്ളു. കൂടുതല്‍ ഷിഫ്റ്റുകള്‍ പ്രവര്‍ത്തിച്ച് സാമൂഹിക അകലവും സുരക്ഷിതത്വവും പാലിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 25,833 പേര്‍ക്കാണു പുതിയതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തതിന്റെ 65 ശതമാനമാണിത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ദിനംപ്രതിയുടെ കോവിഡ് കേസുകള്‍ കുറയുമ്പോഴും സംസ്ഥാനത്ത് എണ്ണം കൂടുകയാണ്. അതേസമയം, ഉദ്ദവ് താക്കറെ സര്‍ക്കാര്‍ ഹോട്ട്സ്‌പോട്ട് ലൊക്കേഷനുകളെക്കുറിച്ചോ വിവരമോ വിശദാംശങ്ങളോ നല്‍കുന്നില്ല. ജനിതക മാറ്റം സംഭവിച്ച രോഗബാധ കേസുകള്‍ ഇവിടെയുണ്ടെന്നാണ് സംശയിക്കുന്നത്. ഇത് എണ്ണത്തില്‍ കുത്തനെ ഉയരാന്‍ കാരണമാകുന്നുവെന്നാണ് കരുതുന്നത്.
സ്വകാര്യ ഓഫീസുകളിലും പകുതി ജീവനക്കാര്‍ മാത്രം: 31 വരെ കടുത്ത കൊവിഡ് നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര
