റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുന്നപ്ര – വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാര്‍ഥി, വാർത്തയിലിടം നേടാനുള്ള തരം താണ ശ്രമമെന്ന് സി പി എം

March 19, 2021 - 5:08 pm

ആലപ്പുഴ : പുന്നപ്ര – വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാര്‍ഥി. ആലപ്പുഴ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതിയാണ് രക്തസാക്ഷി മണ്ഡപത്തില്‍ 19/03/21 വെള്ളിയാഴ്ച പുഷ്പാര്‍ച്ചന നടത്തിയത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പാണ് അപ്രതീക്ഷിതമായി പുന്നപ്ര – വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സ്ഥാനാര്‍ത്ഥി എത്തിയത്.

പാവപ്പെട്ട തൊഴിലാളികളെ കമ്പിളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നതെന്ന് സന്ദീപ് വചസ്പതി പറഞ്ഞു. എന്നാല്‍ രക്തസാക്ഷികളായ നൂറുകണക്കിന് വരുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരവ് അര്‍പ്പിക്കാനാണ് എത്തിയതെന്നും സന്ദീപ് വചസ്പതി വ്യക്തമാക്കി.

അതേസമയം ബി ജെ പി സ്ഥാനാർത്ഥിയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സി പി എമ്മും സിപി ഐയും രംഗത്തു വന്നു. തെരഞ്ഞെടുപ്പു സമയത്ത് വാർത്തയിലിടം നേടാനുള്ള തരം താണ ശ്രമമാണിതെന്ന് സി പി എം അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *