ന്യൂഡല്‍ഹി: ആധാര്‍ ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ രാജ്യത്ത് റദ്ദാക്കിയത് 3 കോടി റേഷന്‍ കാര്‍ഡുകള്‍. സംഭവം അതീവ ഗുരുതരമാണെന്ന് ചൂണ്ടികാട്ടിയ സുപ്രീംകോടതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോടും എല്ലാ സംസ്ഥാനസര്‍ക്കാരുകളോടും വിശദീകരണം തേടി. വിഷയം വിശാലതാത്പര്യമുള്ളതാണെന്നു പരാതിക്കാരിയായ കൊയ്ലി ദേവിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കോളിന് ഗോണ്‍സാല്‍വസ് ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാരാണു റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയതെന്നു ഗോണ്‍സാല്‍വസ് ചൂണ്ടിക്കാട്ടിയതോടെയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിരീക്ഷണം. കന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണം.േേകന്ദ്രസര്ക്കാരാണു റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയതെന്ന വാദം തെറ്റാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമാന്‍ ലേഖി ചൂണ്ടിക്കാട്ടി. എന്നാല്‍, ആധാര്‍ വിഷയം ഉള്‍പ്പെട്ടതിനാലാണു കേന്ദ്രത്തോടു വിശദീകരണം തേടുന്നതെന്നു മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ നോട്ടീസ് നേരത്തേ പുറപ്പെടുവിച്ചിട്ടുള്ളതാണെന്നും കേന്ദ്രത്തിന്റെ വിശദീകരണം രേഖകളിലുള്ളതാണെന്നും ലേഖി മറുപടി നല്കി. ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും റേഷന്‍ നിഷേധിച്ചിട്ടില്ലെന്നും കേന്ദ്രം വിശദീകരിച്ചു.

