വാങ്ക് വിളി ഉറക്കം കെടുത്തുന്നതായി പരാതി: ‘നിങ്ങളുടെ സ്വതന്ത്ര്യം മറ്റുളളവരുടെ മൂക്കിന്‍തുമ്പുവരെ ‘ എന്ന മഹദ് വചനം ഓര്‍മ്മിപ്പിച്ച് വൈസ് ചാന്‍സലര്‍

പ്രയാഗ്‌രാജ്: താമസ സ്ഥലലത്തിനടുത്തുളള പളളിയിലെ വാങ്കുവിളി തന്റെ ഉറക്കം കെടുത്തുന്നുവെന്ന പരാതിയുമായി സര്‍വകലാശാല വൈസ് ചാന്‍സലര്‍. അലഹാബാദ് സര്‍വകലാശാല വൈസ് ചാന്‍സലറായ സംഗീതാ ശ്രീവാസ്തവയാണ് ജില്ലാ മജിസ്‌ട്രേറ്റിന് നേരിട്ട് പരാതി നല്‍കിയത്. പ്രഭാതത്തിലുളള വാങ്കുവിളി തന്‍റെ ഉറക്കത്തെ ബാധിക്കുന്നതായും അതുവഴി തന്റെ ജോലിയേയും ദോഷകരമായി ബാധിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ഹൈക്കോടതി ഉത്തരവ് സൂചിപ്പിച്ച് മൈക്കിലൂടെയുളള വാങ്കുവിളി തടയണമെന്നാണ് വൈസ് ചാന്‍സലറുടെ ആവശ്യം.

ഉച്ചത്തിലുളള ശബ്ദം തനിക്ക് തലവേദനയുണ്ടാക്കുന്നുവെന്നും ‘നിങ്ങളുടെ സ്വതന്ത്ര്യം മറ്റുളളവരുടെ മൂക്കിന്‍തുമ്പുവരെ ‘ എന്ന മഹദ് വചനം ഓര്‍മ്മിപ്പിച്ച സംഗീത ശ്രീവാസ്തവ താന്‍ ഏതെങ്കിലും മതത്തിനോ ജാതിക്കോ വംശത്തിനോ എതിരല്ലെന്നും പരാതിയില്‍ പറയുന്നു. സമാധാനപരമായ സഹവര്‍ത്തിത്വം എല്ലാവര്‍ക്കും ഇന്ത്യന്‍ ഭരണ ഘടന ഉറപ്പ് നല്‍കുന്നുവെന്നും അത് പാലിക്കപ്പെടണമന്നും പരാതിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →