കൊല്ലത്ത് ചുമട്ടുതൊഴിലാളിയുടെ വീട് കത്തി നശിച്ചു , ഷോ​ര്‍ട്ട് സർക്യൂട്ടെന്ന് സംശയം

കൊ​ല്ലം: രാ​മ​ന്‍കു​ള​ങ്ങ​ര​ക്ക്​ സ​മീ​പം വീ​ട് ക​ത്തി​ന​ശി​ച്ചു. മ​ന​യി​ല്‍ കു​ള​ങ്ങ​ര പോളയി​ല്‍ തെ​ക്ക​തി​ല്‍ നി​സാ​റിന്റെ വീ​ടി​നാ​ണ് കത്തിനശിച്ചത്. 16/03/21 ചൊവാഴ്ച വൈകീ​ട്ട് അ​ഞ്ചി​ന് സ​മീ​പ​വാ​സി​ക​ളാ​ണ് തീ ​പ​ട​രു​ന്ന​ത് ക​ണ്ട​ത്. ഈ ​സമയം വീട്ടില്‍ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ദു​ര​ന്തം ഒ​ഴി​വാ​യി. ഷീ​റ്റും തടിയുമുപയോഗി​ച്ച്‌ നിര്‍​മി​ച്ച വീ​ട് പൂ​ര്‍ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഷോ​ര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത​തി​ന് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.

വീ​ടി​നു​ള്ളി​ലെ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​ത് തീ​കൂ​ടു​ത​ല്‍ പ​ട​രാ​ന്‍ ഇടയാക്കി. ടി.​വി, ഫ്രി​ഡ്ജ്, മറ്റ് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ പൂര്‍ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

ലോ​ഡി​ങ് തൊ​ഴി​ലാ​ളി​യാ​യ നി​സാ​ര്‍ ഇ​വി​ടെ വാ​ട​ക​ക്ക്​ താമസിച്ചുവരുകയായിരുന്നു. അ​മ്മ​യും സ​ഹോ​ദ​രി​യും അ​ട​ങ്ങു​ന്ന​താ​ണ് നിസാറിന്റെ കു​ടും​ബം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →