ന്യൂ ഡല്‍ഹി: വയോധികയായ അമ്മ മകന്റെ അടിയേറ്റ് നടുറോഡില്‍ വീണ് മരിച്ചു. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. 76 വയസുളള അവ്താര്‍ കൗര്‍ എന്ന സ്ത്രീയാണ് മരിച്ചത്. മകന്റെ അടിയേറ്റ് അവര്‍ റോഡില്‍ വീഴുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അയല്‍വാസികളുമായി കാര്‍ പാര്ക്കിംങ്ങുമായി ബന്ധപ്പെട്ടുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ അവസാനിച്ചത്. അയല്‍വാസിയുടെ വീടിനുമുമ്പില്‍
അവ്താര്‍ കൗറും മകനും ഭാര്യയും നിന്ന് സംസാരിക്കുന്നതും ഇതിനിടയില്‍ മകന് അവ്താര്‍ സിംങ്ങിന്റെ മുഖത്ത് അടിക്കുന്നതും അടിയേറ്റ അവ്താര്‍ റോഡിലേക്ക വീഴുന്നതും മരുമകള്‍ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. മകന്റെ അടിയില്‍ ബോധക്ഷയം സംഭവിച്ച അവ്താര്‍ കൗറിനെ അടുത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയ്ല്‍ എത്തിക്കുന്നതിന്മുമ്പേതന്നെ കൗര്‍ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ മകന് റണ്‍ബീര്‍ കൗര്‍ (45)നെ പോലീസ് അറസ്റ്റ് ചെയ്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയാണ് റണ്‍ബീറിനെതിരെ ചുമത്തിയിരിത്തുന്നത്.
സംഭവം നടക്കുന്നതിന് മുമ്പ് അവ്താര്‍ കൗറും അയല്‍വാസിയും തമ്മില്‍ കാര്‍പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ നടന്നിരുന്നു എന്നാല്‍ പോലീസെത്തി പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെല്ലാം ശേഷം വീട്ടിലെത്തിയ റണ്ബീര്കൗര് അമ്മ അയല്‍വാസിയുമായി വീണ്ടും വഴക്കുണ്ടാക്കിയതറിഞ്ഞ് അമ്മയുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയിലാണ് അമ്മയെ അടിച്ചതും ബോധരഹിതയായി വീണ അമ്മ മരണപ്പെട്ടതും.

