ന്യൂഡല്‍ഹി ആഗസ്റ്റ് 2: അയോദ്ധ്യ രാംമന്ദിര്‍- ബാബ്റി മസ്ജിദ് ഭൂമി തര്‍ക്ക കേസിന്റെ വാദം ആഗസ്റ്റ് 6 മുതല്‍ നിരന്തരമായി കേള്‍ക്കുന്നത് തുടരുമെന്ന് വെള്ളിയാഴ്ച സുപ്രീംകോടതി തീരുമാനിച്ചു. മൂന്നംഗമടങ്ങുന്ന മധ്യസ്ഥത സമിതി ഇതുവരെ കേസിന് അവസാന ഒത്തുതീര്‍പ്പായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് പറഞ്ഞു.
ആഗസ്റ്റ് 6 മുതല്‍ ദൈനംദിനമായി കേസ് കേള്‍ക്കുമെന്ന് രഞ്ചന്‍ ഗോഗോയി പറഞ്ഞു. മൂന്നംഗ സമിതി വ്യാഴാഴ്ച റിപ്പോര്‍ട്ട് കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചു.
ജസ്റ്റിസ് എസ്എ ബോബ്ദെ, അശോക് ഭൂഷണ്, എസ്എ നസീര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് അഞ്ചംഗ ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍.

