റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് വര്‍ധന: എട്ട് ജില്ലകളില്‍ കര്‍ഫ്യു പ്രഖ്യാപിച്ച് പഞ്ചാബ്

March 13, 2021 - 3:29 pm

ചണ്ഡീഗഢ്: കൊവിഡ് വര്‍ധനയെ തുടര്‍ന്ന് പഞ്ചാബ് സംസ്ഥാനത്ത് 4 ജില്ലകളില്‍ കൂടി രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇതോടെ കര്‍ഫ്യു നിലവില്‍ വന്ന ജില്ലകളുടെ എണ്ണം 8 ആയി. ലുധിയാന, പട്യാല, ഫത്തേഗഡ് സാഹിബ്, ജലന്ധര്‍, നവന്‍ഷഹര്‍, കപൂര്‍ത്തല, ഹോഷിയാര്‍പൂര്‍ എന്നീ ജില്ലകളിലാണ് നിലവില്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് കര്‍ഫ്യു. കൂടാതെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും അടച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം, അധ്യാപകര്‍ സ്‌കൂളുകളില്‍ പോവണം. പരീക്ഷാ തയാറെടുപ്പുകള്‍ സംബന്ധിച്ച് അധ്യാപകരില്‍ നിന്ന് മാര്‍ഗനിര്‍ദ്ദേശം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലേക്ക് വരാമെന്നും വിദ്യാഭ്യാസ മന്ത്രി വിജയ് ഇന്ദര്‍ സിംഗ് അറിയിച്ചു. വെള്ളിയാഴ്ച പഞ്ചാബില്‍ 1,318 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *