റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇനി ഇ.പി.എഫില്‍ വ്യക്തികള്‍ക്കും നിക്ഷേപിക്കാം

March 10, 2021 - 9:08 am

ന്യൂഡല്‍ഹി: എന്‍.പി.എസില്‍ എല്ലാവര്‍ക്കും നിക്ഷേപിക്കാന്‍ അവസരമൊരുക്കിയതിനു സമാനമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍(ഇ.പി.എഫ്) പൊതുജനങ്ങള്‍ക്കും നിക്ഷേപിക്കാന്‍ അവസരമൊരുങ്ങുന്നു. കോവിഡിനുശേഷമുള്ള ധനസമാഹരണവും ലക്ഷ്യമിട്ടാണ് കേന്ദ്ര നടപടി. ഇതിനായി ഇ.പി.എഫ്. ഓര്‍ഗനൈസേഷനുകീഴില്‍ പ്രത്യേക ഫണ്ട് രൂപീകരിച്ച് നിക്ഷേപം സ്വീകരിക്കാനാണ് ഉദ്ദേശം. നിലവില്‍ രാജ്യത്ത് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്ന പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ ആദായം നല്‍കുന്ന ഫണ്ടാണിത്. രണ്ടുവര്‍ഷമായി 8.5 ശതമാനം പലിശയാണ് ഫണ്ട് ഉപയോക്താക്കള്‍ക്കു നല്‍കുന്നത്.

ആറുകോടിയോളം വരിക്കാരുള്ള ഫണ്ടിന്റെ ആസ്തി 10 ലക്ഷം കോടിയിലധികമാണ്. ഇവരുടെ ആനുകൂല്യത്തെ ബാധിക്കാത്തവിധത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രത്യേക നിധി രൂപീകരിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തൊഴില്‍മന്ത്രാലയത്തില്‍ പുരോഗമിക്കുകയാണെന്നു അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. നിലവില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ് ഇ.പി.എഫില്‍ അംഗത്വം ലഭിക്കുക. തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്നാണു ഫണ്ടിലേക്കുള്ള വിഹിതം അടയ്ക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *