കൊച്ചി: ഇത്തവണ സഭാവിശ്വസികളുടെ വോട്ട് സഭക്കുളളതായിരിക്കണം . സഭയുടെ നിലനില്‍പ്പിനും ഭാവിക്കും വേണ്ടിയായിരിക്കണം. സഭക്ക് ഇനിയും പളളികള്‍ നഷ്ടമാവരുത് .നിയമസഭാ തെരഞ്ഞടുപ്പില്‍ സഭ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു യാക്കോബായ സഭ ബിഷപ്പ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് .
നീതി നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്ന് കോന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ യാക്കോബായ സഭക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുമായി സഭ ചര്‍ച്ച നടത്തിയിരുന്നു. സഭയുടെ പ്രശ്നം ബോധ്യപ്പെട്ടിട്ടുണ്ടെന്നും സഭക്ക് നീതി നല്കാന് ആര്‍ക്കാണ് കഴിയുകയെന്ന അന്വേഷണത്തിലാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

