റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

1.7 ലക്ഷം കോടി രൂപയുടെ സമഗ്ര പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി

March 26, 2020 - 5:14 pm

ന്യൂഡൽഹി മാർച്ച്‌ 26: കോവിഡ് വൈറസ് ബാധിച്ച സമ്പദ് വ്യവസ്ഥക്കായി 1.7 ലക്ഷം കോടി രൂപ യുടെ സമഗ്ര പാക്കേജ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചു.

ആരോഗ്യ പ്രവർത്തകർക്കായി മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയും പ്രഖ്യാപിച്ചു. 50 ലക്ഷം രൂപയുടെ വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ശുചീകരണ തൊഴിലാളികൾ, ആശാ വർക്കർമാർ, പാരാമെഡിക്കൽ അംഗങ്ങൾ, ഡോക്ടർമാർ, നഴ്സുമാർ, എന്നിവരെ സർക്കാർ ഉൾപ്പെടുത്തും.

ലോക്ക് ഡൗൺ മൂലം പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനായി ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപ ഗരീബ് കല്യാൺ പാക്കേജിന്റെ ഭാഗമാണിത്. നേരിട്ടുള്ള കൈമാറ്റത്തിലൂടെ അടുത്ത മൂന്ന് മാസത്തേക്ക് വനിതാ ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം 500 രൂപ കേന്ദ്ര സർക്കാർ നൽകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *