ഭാര്യ ഒരു സ്വകാര്യ വസ്‌തുവല്ല, സമത്വം അടിസ്ഥാനമാക്കിയുളള പങ്കാളിത്തമാണ്‌ ദാമ്പത്യം : ബോംബേ ഹൈക്കോടതി

മുംബൈ: വിവാഹം എന്നത്‌ സമത്വത്തെ അടിസ്ഥാനമാക്കിയുളള പങ്കാളിത്തമാണെന്നും ഭാര്യ എല്ലാ വീട്ടുജോലികളും ചെയ്യുമെന്ന പ്രതീക്ഷിക്കരുതെന്നും ബോംബേ ഹൈക്കോടതി. ചായ ഇട്ടുനല്‍കാത്തതിന്‌ ഭാര്യയെ ചുറ്റിക കൊണ്ട്‌ അടിച്ചുകൊന്നയാളുടെ ശിക്ഷ ശരിവച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ഭാര്യഒരു സ്വകാര്യ വസ്‌തുവല്ല, സമത്വം അടിസ്ഥാനമാക്കിയുളള പങ്കാളിത്തമാണ്‌ ദാമ്പത്യം .പലപ്പോഴും അതില്‍ നിന്ന്‌ വളരെ അകലെയാണ്‌ കാര്യങ്ങള്‍ . ഇതുപോലെയുളള കേസുകള്‍ അസാധാരണമല്ല. അത്തരം കേസുകള്‍ പുരുഷാധിപത്യത്തിന്റെ അസന്തുലിതാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ജസ്‌റ്റീസ്‌ രേവതി മോഹിത്‌ ദേരെ പ്രസ്‌താവിച്ചു. ലിംഗ ഭേതങ്ങളുടെ അസന്തുലിതാവസ്ഥ നിലവിലുണ്ട്‌. വീട്ടമ്മയെന്ന നിലയില്‍ ഭാര്യ തന്നെ എല്ലാ വീട്ടുജോലികളും ചെയ്യുമെന്ന്‌ പ്രതീക്ഷിക്കരുത്‌. ജസ്റ്റീസ്‌ മോഹിത്‌ ദേര പറഞ്ഞു.

2013ലാണ്‌ കേസിനാസ്‌പദമായ സംഭവം. രാവിലെ ചായ നല്‍കിയില്ലെന്ന്‌ പറഞ്ഞാണ്‌ പ്രതി സന്തോഷ്‌ അത്‌ക്കാര്‍ (35) ഭാര്യയെ കൊന്നത്‌. കൊലപാതകത്തിന്‌ ശേഷം തെളിവുനശിപ്പിക്കാനായി പ്രതി തറ വൃത്തിയാക്കുകയും ഭാര്യയെ കുളിപ്പിക്കുകയും ചെയ്‌തു. എന്നാല്‍ അതിനെല്ലാം സാക്ഷിയായ ദമ്പതികളുടെ ആറുവസുകാരിയായ മകള്‍ മൊഴി നല്‍കിയതോടെയാണ്‌ ഇയാള്‍ കുടുങ്ങിയത്‌. ഭാര്യ ചായ നല്‍കാത്തതില്‍ പ്രകോപിതനായി കൊലപാതകം നടത്തിയതാണെന്ന്‌ പ്രതി വാദിച്ചു. 2016 ല്‍ കുറ്റക്കാരനെന്ന കണ്ടെത്തിയ ഇയാളെ കീഴ്‌ക്കോടതി 10 വര്‍ഷം തടവിന്‌ ശിക്ഷിച്ചു. ഈ നടപടിയാണ്‌ ഹൈക്കോടതി ശരിവച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →