പശു ശാസ്ത്ര പരീക്ഷയെഴുതുന്നത് അഞ്ച് ലക്ഷം പേര്‍

ന്യൂഡല്‍ഹി: വിശുദ്ധ പശു എന്ന വിഷയത്തില്‍ 25/02/21 വ്യാഴാഴ്ച നടക്കുന്ന പശു ശാസ്ത്ര പരീക്ഷയെഴുതുന്നത് അഞ്ച് ലക്ഷം പേര്‍.

കേന്ദ്രത്തിന്റെ പരീക്ഷക്ക് ഹാജരാകാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പി ക്കണമെന്ന് ആവശ്യപ്പെട്ട് 900 യൂനിവേഴ്സിറ്റികളിലെ വൈസ് ചാന്‍സലറുമാര്‍ക്ക് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ കത്തെഴുതിയിട്ടുണ്ട്. കേന്ദ്ര വളര്‍ത്തുമൃഗ മന്ത്രാലയത്തിന് കീഴില്‍ 2019ല്‍ സ്ഥാപിച്ച രാഷ്ട്രീയ കാമധേനു ആയോഗാണ് പരീക്ഷ നടത്തുന്നത്. പരീക്ഷാര്‍ഥികള്‍ ഓണ്‍ലൈനായാണ് പങ്കെടുക്കുക.ഒന്നര മണിക്കൂറാണ് പരീക്ഷ. വെബ്സൈറ്റില്‍ പഠന സാമഗ്രികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →