റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത നാല് ശതമാനം വര്‍ദ്ധിപ്പിച്ചു

March 13, 2020 - 3:14 pm

ന്യൂഡല്‍ഹി മാര്‍ച്ച് 13: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡിഎ, ഡിആര്‍) നാല് ശതമാനം വര്‍ദ്ധിപ്പിച്ചു. ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കിയ ഡിഎ, ഡി ആര്‍ ജീവനക്കാര്‍ക്ക് ലഭിക്കും. ജീവനക്കാരുടെ പ്രതിമാസ ശമ്പളം ഇതോടെ 720 രൂപ മുതല്‍ 10,000 വരെ വര്‍ദ്ധിച്ചേക്കമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

35 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 25 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 2019 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 12 ശതമാനത്തില്‍ നിന്നും 17 ആക്കി കൂട്ടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *