‘സെക്രട്ടേറിയറ്റിനു മുന്നിൽ നടന്നത് അഴിഞ്ഞാട്ടം’; കെ എസ് യു മാർച്ചിൽ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റിനു മുന്നിൽ നടന്നത് അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സാമൂഹ്യ വിരുദ്ധമായ പ്രക്ഷോഭമായി ഇത് മാറി. വികസന പദ്ധതികളെ മറയ്ക്കാന്‍ ആണ് ആക്രമണം നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ആയിരം റോഡുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചുകൊണ്ടുള്ള തത്സമയ വീഡിയോയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മുന്‍കൂട്ടി തയ്യാറാക്കിയ ആക്രമണമാണ് നടന്നത്. സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ മറച്ചു വെയ്ക്കാന്‍ മറ്റ് സംഭവങ്ങള്‍ ഉണ്ടാക്കുകയാണ്. ആക്രമണം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

പൊലീസിനെ ആക്രമിച്ചത് കൊണ്ടാണ് പൊലീസ് പ്രതികരിച്ചത്. പൊലീസിനെ പ്രകോപിപിച്ചു കൂടുതല്‍ ആക്രമണം ഉണ്ടാക്കുകയാണ് ലക്ഷ്യം. എന്നാല്‍ പൊലീസ് ആത്മസംയമനം പാലിച്ചു. തങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തിലേക്ക് ജനങ്ങളുടെ മനസിനെ കൊണ്ടുപോവുകയാണ് സമരക്കാരുടെ ലക്ഷ്യം. ദിനം പ്രതി നിരവധി വികസന പദ്ധതികളാണ് സര്‍ക്കാര്‍ നാടിന് സമര്‍പ്പിക്കുന്നത്. അത് ജനമനസ്സുകളിലേക്ക് എതിക്കാതിരിക്കുവാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →