ന്യൂഡല്‍ഹി: വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ മോളിക്കുലര്‍ പരിശോധനക്ക് വിധേയരാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം . രാജ്യത്ത് ജനിതകമാറ്റം വന്ന കോവിഡ് വൈറസിന്റെ വകഭേതങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
യുകെ, ഗള്‍ഫ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് ഈ നിര്‍ദ്ദേശം ബാധകമാവുക. ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ വകഭേതം കണ്ടെത്തുന്നതിനാണ് പരിശോധന. ഈ മാസം 23 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. പരിശോധനക്കുളള തുക യാത്രക്കാര്‍ തന്നെ വഹിക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

