റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക്സഭാ എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

March 11, 2020 - 2:24 pm

ന്യൂഡല്‍ഹി മാര്‍ച്ച് 11: ഡല്‍ഹി കലാപത്തെച്ചൊല്ലിയുള്ള പാര്‍ലമെന്റ്‌ ബഹളത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായ ഏഴ് കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ ഉള്‍പ്പടെയുള്ളവരാണ് സസ്പെന്‍ഷനിലായിരുന്നത്. സ്പീക്കറോട് അനാദരവ് ഇല്ലെന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍രജ്ഞന്‍ ചൗധരി പറഞ്ഞു.

ടിഎന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, ബെന്നി ബഹ്ന്നാന്‍, ഗൗരവ് ഗോഗോയി, മാണിക്ക ടാഗോര്‍, ഗുര്‍ജിത് സിംഗ് ഓജില എന്നിവരെയാണ് മാര്‍ച്ച് അഞ്ചിന് സസ്പെന്റ്‌ ചെയ്തത്. ലോക്സഭയില്‍ ബഹളം വച്ചെന്നും മര്യാദയില്ലാതെ പെരുമാറിയെന്ന് ആരോപിച്ചായിരുന്നു നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *