റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കട്ടപ്പന: മലയോര മേഖലയിലെ പ്രധാന ആശുപത്രികളിലൊന്നാണ് കട്ടപ്പന താലൂക്ക് ആശുപത്രി. പുതുതായി ഒരു മൂന്നുനില കെട്ടിടം കൂടി പണിതീര്‍ന്നതോടെ അത്യാവശ്യം സൗകര്യങ്ങള്‍ ആയിട്ടുണ്ട്. നിലവില്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ഉല്‍പ്പടെയുളള സംവിധാനങ്ങല്‍ സജ്ജമാണെങ്കിലും ഡോക്ടര്‍മാരുടെ തസ്തിക സൃഷിക്കപ്പെട്ടിട്ടില്ല. അതിനാല്‍ പൊതു ജനങ്ങള്‍ക്ക് മേജര്‍ ഓപ്പറേഷനുകള്‍ക്കായി സ്വകാര്യ ആശുപത്രികളേയോ ഇതര ജില്ലകളിലെ മെഡിക്കല്‍ കോളേജുകളേയോ ആശ്രയിക്കേണ്ട അവസ്ഥയാണുളളത്.

അടിയന്തിരമായി ഒരു ജനറല്‍ സര്‍ജറി വിദഗ്ധന്‍, രണ്ട് അനസ്തീഷ്യ വിദഗ്ധര്‍, ഗൈനക്കോളജിയില്‍ രണ്ട് പേര്‍ എന്നിങ്ങനെ തസ്തികള്‍ അടിയന്തിരമായി സൃഷ്ടിക്കേണ്ടതുണ്ട്. തസ്തികകള്‍ സൃഷ്ടിക്കണമെന്ന നിര്‍ദ്ദേശം അനുബന്ധ രേഖകള്‍ സഹിതം ഒദ്യോഗികമായി സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുളളതാണെന്ന് ആശുപത്രി വൃത്തങ്ങളില്‍ നിന്ന് മനസിലാക്കുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ തസ്തികകള്‍ സൃഷ്ടിക്കുന്ന സമയമാണ്. കൂടുതല്‍ ജനങ്ങള്‍ക്ക് പ്രയോജനമാകുന്ന വിധം ഈ വിഷയത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *