റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജസ്ഥാന്‍ പ്രാദേശിക തിരഞ്ഞെടുപ്പ്: തോല്‍വിയുടെ ഉത്തരവാദികള്‍ സംസ്ഥാന ഭാരവാഹികളെന്ന് വസുന്ധര രാജെയുടെ വിശ്വസ്തര്‍

February 11, 2021 - 7:57 pm

ജയ്പൂര്‍: രാജസ്ഥാന്‍ പ്രാദേശിക വോട്ടെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നതിന്റെ പിന്നാലെ ബിജെപി നേരിട്ട തിരിച്ചടിയുടെ ഉത്തരവാദികള്‍ സംസ്ഥാന ഭാരവാഹികളെന്ന് വസുന്ധര രാജെയുടെ വിശ്വസ്തര്‍ ഉള്‍പ്പെടയുള്ള നേതാക്കള്‍. സിറ്റിംങ് എംഎല്‍എ. അടക്കമുള്ളവരാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഹഡോട്ടി മേഖലയിലെ തിരിച്ചടിയ്ക്ക് കാരണക്കാര്‍ ഭാരവാഹികള്‍ തന്നെയാണെന്ന് ആരോപിച്ചത്. ഇക്കാര്യം സംബന്ധിച്ച പ്രസ്താവനയും ഈ കൂട്ടായ്മ പുറത്തിറക്കിയിട്ടുണ്ട്. ഹൈക്കമാന്‍ഡിന് ഒരു അലേര്‍ട്ട് എന്ന നിലയിലാണ് ഈ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.

”സംസ്ഥാന സംഘടനയിലെ , ഒരു വ്യക്തി ബിജെപിയെ അദൃശ്യമായി നശിപ്പിക്കുകയാണ്.ഈ സ്ഥിതി അതേപടി തുടരുകയാണെങ്കില്‍, പാര്‍ട്ടിയുടെ കപ്പല്‍ മുങ്ങുന്നതില്‍ നിന്ന് രക്ഷിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല- എന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ബിജെപിയുടെ സ്വന്തമായിരുന്ന കോട്ടയിലെ രണ്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ കോണ്‍ഗ്രസ് ബിജെപിയെ എങ്ങനെ തുരത്തിയെന്നും നേതാക്കള്‍ വിശദീകരിക്കുന്നുണ്ട്. ചബ്ര എംഎല്‍എ പ്രതാപ് സിംഗ് സിങ്വി, മുന്‍ നിയമസഭാംഗങ്ങളായ ബാബുലാല്‍ വര്‍മ്മ, ഭവാനി സിംഗ് രാജാവത്ത്, പ്രഹ്ലാദ് ഗുഞ്ചല്‍, വിദ്യാ ശങ്കര്‍ നന്ദ്വാന, ബിജെപി നേതാവ് ശ്രീ കിഷന്‍ പട്ടിദാര്‍ എന്നിവരുടെ പേരിലാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *