കെ.എസ്‌.ആര്‍.ടി.സി ബസ്‌ മോഷ്‌ടിച്ചെന്ന്‌ സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

കൊല്ലം: കൊട്ടാരക്കര കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്നും ബസ്‌ മോഷ്ടിച്ച്‌ കടത്തിയെന്ന്‌ സംശയിക്കപ്പെടുന്ന ആളിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പാരിപ്പളളിയില്‍ ബസ്‌ ഉപേക്ഷിച്ച സ്ഥലത്തുനിന്നാണ്‌ പോലീസിന്‌ ദൃശ്യങ്ങള്‍ ലഭിച്ചത്‌. പോലീസ്‌ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെയാണ്‌ കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന്‌ കെഎസ്‌ ആര്‍ടിസി ബസ്‌ കാണാതായത്‌. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ ബസ്‌ പാരിപ്പളളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാണാതായതിന്‌ പിന്നാലെ പോലീസിന്‌ പരാതി നല്‍കിയിരുന്നു. പ്രസ്‌തുത പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്‌ പാരിപ്പളളിയില്‍ ബസ്‌ കണ്ടെത്തിയത്‌.

ഞായറാഴ്‌ച രാത്രി 9.30 ഓടെ സര്‍വീസിംഗിനായി ഗാരേജില്‍ കയറ്റിയ വാഹനം പിന്നീട്‌ 12.30 ഓടെ പുറത്തിറക്കിയിരുന്നതായി ജീവനക്കാര്‍ പറയുന്നു. ഡിപ്പോയ്‌ക്ക് സമീപത്തെ മുനിസിപ്പല്‍ ഓഫീസിന്‌ മുന്നില്‍ റോഡ്‌ വശത്താണ്‌ ബസ്‌ പാര്‍ക്ക്‌ ചെയ്‌തിരുന്നത്‌. രാവിലെ റൂട്ടില്‍ പോകാനായി കണ്ടക്ടറും ഡ്രൈവറും എത്തി ബസ്‌ തെരഞ്ഞപ്പോഴാണ്‌ ബസ്‌ നഷ്ടപ്പെട്ടതായി മനസിലാക്കുന്നത്‌. രാവിലെ ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍മാരാരെങ്കിലും ബസ്‌ മാറി കൊണ്ടുപോയതാണോയെന്നറിയാന്‍ ജീവനക്കാരെയെല്ലാം വിളിച്ച്‌ അന്വേഷിച്ചെങ്കിലും ആരും ബസ്‌ കൊണ്ടുപോയിട്ടില്ലെന്ന മറുപടിയാണ്‌ ലഭിച്ചത്‌. പിന്നാലെയാണ്‌ മോഷണം പോയതാണെന്ന്‌ അധികൃതര്‍ക്ക്‌ ബോധ്യമായത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →