പരിസ്ഥിതി ദുര്‍ബ്ബല മേഖലകള്‍ തെരഞ്ഞെടുക്കുന്നത് സംസ്ഥാന സര്‍ക്കാരെന്ന് കേന്ദ്ര വനം -പരിസ്ഥിതി മന്ത്രി

ന്യൂഡല്‍ഹി: പരിസ്ഥിതി ദുര്‍ബ്ബലമേഖലയായി പ്രഖ്യാപിക്കേണ്ട വില്ലേജുകളെ തെരഞ്ഞെടുക്കുന്നത് കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങളനുസരിച്ചാണ് കരട് വിജ്ഞാപനം ഇറക്കുന്നതെന്ന് വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ രാജ്യ സഭയില്‍ വ്യക്തമാക്കി. വയനാട് വന്യമൃഗ സങ്കേതത്തിന് ചുറ്റുമുളള പ്രദേശങ്ങള്‍ പരിസ്ഥിതി ദുര്‍ബ്ബല മേഖലയാക്കാനുളള കരട് വിജ്ഞാപനമിറക്കിയ വിഷയം സംബന്ധിച്ച് കെസി വേണുഗോപാലിന്റെ ചോദ്യത്തിനുളള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ കരട് വിജ്ഞാപനം വയനാട്ടില്‍ വലിയ ജീവിത പ്രതിസന്ധികള്‍ ഉണ്ടാക്കുമെന്ന് കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാണിച്ചു. ,സുല്‍ത്താന്‍ ബത്തേരി ബസ്റ്റാന്റ് പോലും പരിസ്ഥിതി ദുര്‍ബ്ബല മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് . ഇത്തരം വിജ്ഞാപനം ഇറക്കും മുമ്പ് പ്രദേശ വാസികളുമായി കൂടിയാലോചനകള്‍നടത്തി അഭിപ്രായം ശേഖരിക്കണമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്ഥലം എംപി രാഹുല്‍ ഗാന്ധി മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →