ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബു അറസ്‌റ്റില്‍

പറവൂര്‍: സാമൂഹികമാധ്യമങ്ങളിലൂടെ മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന പ്രചാരണം നടത്തിയെന്ന കേസില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബു(53) വിനെ പറവൂര്‍ പോലീസ്‌ അറസറ്റ്‌ ചെയ്‌തു. ഹലാല്‍ ഭക്ഷണം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന്‌ യുട്യൂബ്‌ ചാനലില്‍ വീഡിയോ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കഴിഞ്ഞ മാസം 29ന്‌ പറവൂര്‍ പോലീസ ്‌ബാബുവിനെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരുന്നു.

ചേരനല്ലൂരില്‍ ബാബു ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വച്ചായിരുന്നു അറസ്റ്റ്‌. അടുത്ത തിങ്കളാഴ്‌ച മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശത്തോടെ ബാബുവിന്‌ കോടതി ജാമ്യം അനുവദിച്ചു. ബാബുവിനെ അറസ്‌റ്റ് ‌ചെയ്‌തതിനെ തുടര്‍ന്ന്‌ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ സ്‌റ്റേഷന്‍ പരിസരത്ത്‌ എത്തിയിരുന്നു. അറസ്‌റ്റില്‍ പ്രതിഷേധിച്ച്‌ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →