റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡി.എഫ്.ഐ സ്ഥാപിച്ച് അഞ്ചു ലക്ഷം കോടി കടമെടുക്കാന്‍ കേന്ദ്രം

February 2, 2021 - 9:06 am

ന്യൂഡല്‍ഹി: വികസനപദ്ധതികള്‍ക്കായി 20000 കോടി ചെലവിട്ട് ഡെവലപ്മെന്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍(ഡി.എഫ്.ഐ) സ്ഥാപിക്കുമെന്നു കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. മൂന്നു വര്‍ഷത്തിനുള്ളില്‍ ഡി.എഫ്.ഐക്കു കീഴില്‍ 5 ലക്ഷം കോടി രൂപയുടെ വായ്പകള്‍ സമാഹരിക്കാനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി. ഡി.എഫ്.ഐ. നടപ്പാക്കാനായി പുതിയ ബില്‍ കൊണ്ടുവരും.
ഉപയോഗയോഗ്യമല്ലാത്ത അടിസ്ഥാനസൗകര്യ ആസ്തികള്‍ക്കായി ദേശീയ മോണിട്ടൈസേഷന്‍ ധനമന്ത്രി പ്രഖ്യാപിച്ചു. പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമാക്കാനും നിക്ഷേപകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാനും അസറ്റ് മോണിട്ടൈസേഷന്‍ ഡാഷ്ബോര്‍ഡ് സംവിധാനം തയാറാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *