റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍ മണ്ഡലത്തിലെ വായനശാലകളും ഹൈടെക്കാകുന്നു

February 1, 2021 - 9:23 pm

കണ്ണൂര്‍: കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ വായനശാലകളും ഹൈടെക്കാകുന്നു. കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ രജിസ്റ്റര്‍ ചെയ്ത 51 ലൈബ്രറികള്‍ ഹൈടെക്ക് ആക്കുന്നതിനായി ഡിജിറ്റല്‍ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 37 ലക്ഷം രൂപ ചിലവഴിച്ചാണ് ഉപകരണങ്ങള്‍ നല്‍കുന്നത്. ലൈബ്രറികള്‍ ഹൈടെക്ക് ആക്കുന്നതിന് ആവശ്യമായ ലാപ് ടോപ്പ് കമ്പ്യൂട്ടറുകള്‍, മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍,  ഇങ്ക് ടാങ്ക് പ്രിന്ററുകള്‍, സൗണ്ട് സിസ്റ്റം, ഡിസ്പ്ലേ പാനല്‍, ഡിജിറ്റല്‍ പാനല്‍ എന്നിവ മണ്ഡലത്തിലെ വായനശാലകള്‍ക്ക് ലഭ്യമാക്കും. ഈ പ്രവൃത്തി പൂര്‍ത്തിയാവുന്നതോടം മുഴുവന്‍ ലൈബ്രറികളും ഡിജിറ്റലൈസ്ഡ് ആയ മണ്ഡലമായി കണ്ണൂര്‍ നിയോജക മണ്ഡലം മറും.

വായനശാലകള്‍ ഡിജിറ്റലൈസ്ഡ് ആവുന്നതോടുകൂടി ഏതൊക്കെ പുസ്തകള്‍ ലഭ്യമാകുമെന്ന് ഒറ്റ ക്ലിക്കില്‍ മനസ്സിലാക്കാം. മാത്രമല്ല കോപ്പിറൈറ്റ് ഇല്ലാത്ത പുസ്തകങ്ങള്‍ ഓണ്‍ലൈനായി വായിക്കാനുമാകും. കൂടാതെ  ജനങ്ങള്‍ക്ക് പഞ്ചായത്തിന്റെയും സര്‍ക്കാറിന്റെ സേവനങ്ങളും വായനശാലകള്‍ വഴി ലഭ്യമാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *