റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡ്രോണുകള്‍ക്കും എയര്‍ ടാക്സിയിലും യാത്ര ചെയ്യാം: ആദ്യത്തെ ‘അര്‍ബന്‍ എയര്‍ പോര്‍ട്ട്’ ബ്രിട്ടനിലെ കോവെന്‍ട്രി നഗരത്തില്‍

February 1, 2021 - 9:30 pm

ലണ്ടന്‍: ഡ്രോണുകള്‍ക്കും എയര്‍ ടാക്സികള്‍ക്കുമായുള്ള ലോകത്തിലെ ആദ്യത്തെ ‘അര്‍ബന്‍ എയര്‍ പോര്‍ട്ട്’ ബ്രിട്ടനിലെ കോവെന്‍ട്രി നഗരത്തില്‍ നവംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. സാധാരണ ഹെലിപോര്‍ട്ടിനേക്കാള്‍ 60% ചെറുതായ അര്‍ബന്‍ എയര്‍ പോര്‍ട്ട്, ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുകയും ആവശ്യമെങ്കില്‍ മറ്റ് സ്ഥലങ്ങളിലേക്ക് ആവശ്യനുസരണം മാറ്റി സ്ഥാപിക്കാനും സാധിക്കും.

വര്‍ധിച്ചുവരുന്ന ആകാശ യാത്രകളും, ഭാരിച്ച ചിലവുകളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അര്‍ബന്‍ എയര്‍ പോര്‍ട്ട് എന്ന പേരില്‍ പുതിയ വിമാനത്താവള നിര്‍മ്മാണമെന്നും നഗരങ്ങളിലുടനീളം കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതോടെ ആഗോള സമ്പദ്വ്യവസ്ഥയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്നും അര്‍ബന്‍ എയര്‍ പോര്‍ട്ടിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ റിക്കി സന്ധു പറഞ്ഞു.ബ്രിട്ടീഷ് ആസ്ഥാനമായുള്ള അര്‍ബന്‍-എയര്‍ പോര്‍ട്ട് കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോറുമായി സഹകരിചാണ് ഫ്യൂച്ചറിസ്റ്റ് വിമാനത്താവളത്തിന്റെ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.സീറോ കാര്‍ബണ്‍ പദ്ധതിയായതിനാല്‍ പരിസ്ഥിതി സൗഹൃദവുമാണ് അര്‍ബന്‍ എയര്‍ പോര്‍ട്ട്. ഏത് അടിയന്തിര സാഹചര്യങ്ങളിലും ഉപയോഗിക്കാനും, ഡ്രോണുകളെ അതിവേഗം വിന്യസിക്കാനും, ചരക്കുകള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ എത്തിക്കാനുമാണ് ഈ എയര്‍ പോര്‍ട്ട് ഉപയോഗിക്കുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *