ഇന്‍ഡ്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി റിലയന്‍സ്‌ ജിയോ

ന്യൂഡൽഹി: ലോകത്തെ കരുത്തുളള ബ്രാന്റുകളുടെ പട്ടികയില്‍ റിലയന്‍സ്‌ ജിയോ അഞ്ചാമത്‌. ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ മൂന്നാമത്തെയും ടെലികോം കമ്പനിയായി ജിയോ മാറിയെന്ന്‌ റിലയന്‍സ്‌ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. ബ്രാന്‍റ് ‌ ഫിനാന്‍സ്‌ ഗ്ലോബല്‍ 500 പട്ടികയില്‍ ജിയോ അഞ്ചാമതെത്തി. നൂറില്‍ 91.7 ബിഎസ്‌ഐ സ്‌കോര്‍ നേടിയാണ്‌ ജിയോ നേട്ടം സ്വന്തമാക്കിയതെന്ന്‌ വാര്‍ത്താ കുറിപ്പ്‌ പറയുന്നു.

40 കോടി ഉപയോക്താക്കളാണ്‌ ഇപ്പോള്‍ ജിയോയ്‌ക്കുളളത്‌. ചൈനീസ്‌ ആപ്പ്‌ ആയ വി ചാറ്റ്‌ ആണ്‌ പട്ടികയില്‍ ഒന്നാം സ്ഥാനത്തുളളത്‌. 95.4 ബ്രാന്‍റ് ‌ ഇന്‍ഡക്‌സ്‌ നേടിയാണ്‌ വീചാറ്റ്‌ ഒന്നാമതെത്തിയിരിക്കുന്നത്‌. ഓട്ടോമൊബൈല്‍ ഭീമന്‍ ആയ ഫെറാറിയാണ്‌ ബ്രാന്‍റ് ‌ കരുത്തില്‍ രണ്ടാമത്‌. റഷന്‍ ബാങ്ക്‌ എസ്‌ബെര്‍, ബിവറേജ്‌ കമ്പനി കൊക്കകോള എന്നിവയാണ്‌ മൂന്നും നാലും സ്ഥാനങ്ങളില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →